»   » റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത നായകന്‍ ചാക്കോച്ചന്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത നായകന്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വമ്പന്‍ തിരിച്ചുവരവായിരുന്നു നടത്തിയത്. വളരെ സാധാരണമായ ഒരു വിഷയം തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലൂടെ ധൈര്യപൂര്‍വ്വം അവതരിപ്പിച്ച് റോഷന്‍ കയ്യടി നേടി. ഏറെക്കാലത്തിന് ശേഷം മലയാളം കണ്ട മികച്ച ത്രില്ലറായിരുന്നു മുംബൈ പൊലീസ്. മുംബൈ പൊലീസിന്റെ വിജയത്തിന് പിന്നാലെ റോഷന്‍ പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. റോഷന്റെ ഇഷ്ട തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീം തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. തിരക്കഥ അതിന്റെ അവസാനമിനുക്കുപണികളിലാണെന്ന് റോഷന്‍ പറയുന്നു. ചിത്രത്തിലെ നായികയേയോ മറ്റു താരങ്ങളേയോ തീരുമാനിച്ചിട്ടില്ല. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നിസില്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ വീണ്ടുമൊരു ചിത്രംകൂടി ഒരുക്കുന്നുണ്ട്. ഈ ചിത്രത്തിനും ബോബിയും സഞ്ജയും തന്നെയാണ് തിരക്കഥ തയ്യാറാക്കുന്നത്. ഇതിന്റെയും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാറായില്ലെന്ന് സംവിധായകന്‍ പറയുന്നു. മുംബൈ പൊലീസ് നിര്‍മ്മിച്ച നിസാദ് ഹനീഫ് തന്നെയാണ് റോഷന്റെ അടുത്ത പൃഥ്വിച്ചിത്രവും നിര്‍മ്മിക്കുന്നത്.

English summary
After the recent hit in 'Mumbai Police', director Roshan Andrews will team up with Kunchakko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam