മൈ സ്റ്റോറിക്ക് ശേഷം ടു സ്ട്രോക്കുമായി റോഷ്നി ദിനകർ! അണിയറയിൽ ഒരുങ്ങുന്നത് റോഡ് മൂവി....
പൃഥ്വിരാജ് , പാർവതി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈ സ്റ്റോറിയ്ക്ക് ശേഷ പുതിയ ചിത്രവുമായി റോഷ്നി ദിനകർ. ടു സ്ട്രോക്ക് എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി,അമിത് ചക്കാലക്കല്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തന്റേ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഒരു റോഡ് മൂവി ചിത്രത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമാണിത്.

ബാബു വല്ലാർപ്പാടം തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് റോഷ്നി പ്രൊഡക്ഷൻസിന്റെ ബാനറിൽ റോഷ്നിയും ഭർത്താവ് ദിനകറും ചേർന്നാണ്.വിന്‍സെന്‍റ് പെരുമാളാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സാം സിഎസ് ആണ് സംഗീതം ഒരുക്കുന്നത്. കനൽ കണ്ണൻ സംഘട്ടനം നിർവഹിക്കുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
വർഷങ്ങളായി സിനിമയിലെ വസ്ത്രാലങ്കാര മേഖലയിൽ റോഷ്നി സജീവമായിരുന്നു. 2018 ലായിരുന്നു വസ്ത്രാലങ്കാര രംഗത്ത് നിന്ന് സിനിമ സംവിധാനത്തിലേയ്ക്ക് ചുവട് വെച്ചത്. ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കന്നി ചിത്രമായ ണൈ സ്റ്റോറി എത്തിയത്. എന്നാൽ വേണ്ടവിധത്തിൽ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. പാർവതിയ്ക്ക് നേരെ സൈബർ ആക്രമണം ശക്തമായ സമയത്തായിരുന്നു മൈ സ്റ്റോറി പ്രദർശനത്തിനെത്തിയത്.


Click it and Unblock the Notifications











