പാർവതിയും പൃഥ്വിയും കൂടെയുണ്ട്! ഡബ്ല്യുസിസിയുടെ പെരുമാറ്റം ഞെട്ടിപ്പിച്ചു, സംഘടനയ്ക്കെതിരെ റോഷ്നി
പാർവതിയും പൃഥ്വിരാജും ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നില്ല എന്നുള്ള വാർത്ത വ്യാജമാണ്
Recommended Video

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മൈ സ്റ്റോറി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപ് തന്നെ വിവാദങ്ങളും ആക്രമണങ്ങളും മൈ സ്റ്റോറിയെ തേടിയെത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ പാട്ടിനു ഡിസ് ലൈക്കുകളാണ് ലഭിച്ചത്. അത് കഴിഞ്ഞ് പുറത്തു വന്ന ട്രെയിലറിന്റെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു. നീട്ടി വയ്പ്പുകൾക്കൊടുവിൽ ജൂൺ 6 ന് സിനിമ തീയേറ്ററുകളിൽ എത്തിയിരുന്നു.
സിനിമയുടെ പ്രമേഷനു പൃഥ്വിയും പാർവതി സഹകരിക്കുന്നില്ല എന്ന് തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് റോഷ്നിയെ ചുറ്റിപ്പറ്റിയാണ് പുറത്തു വന്നത്. എന്നാൽ അതിന്റെ നിജ്ജസ്ഥിതി സംവിധായക തന്നെ വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് രോഷ്നി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഡബ്യൂസിസിയ്ക്കെതിരെ പരാതിയും ഇവർ ഉന്നയിക്കുന്നുണ്ട്.

പാർവതിയും പൃഥ്വിരാജും ചിത്രത്തോട് സഹകരിക്കുന്നില്ല
പാർവതിയും പൃഥ്വിരാജും ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നില്ല എന്നുള്ള വാർത്ത വ്യാജമാണ്. താൻ ഒരിക്കലും അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും സംവിധായക പറഞ്ഞു. അൽപം മുൻപ് പാർവതി തന്നെ വിളിച്ചിരുന്നു. ചിത്രത്തിനെ കുറിച്ച് ഇത്രയും വ്യജ പ്രചരണം നടക്കുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല. നമുക്ക് ഒരുമിച്ച് നേരിടാമെന്നും പാർവതി പറഞ്ഞു.കൂടാതെ ചിത്രത്തിന്റെ മൂന്നാമത്തെ പാട്ട് പുറത്തിറക്കിയത് പൃഥ്വിരാജാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പാട്ട് പുറത്തു വിട്ടത്. അവർ രണ്ടാളും എനിയ്ക്ക് ഒപ്പമുണ്ടെന്നും റോഷ്നി പറഞ്ഞു.

സൈബർ ആക്രമണത്തിനു പിന്നിൽ മമ്മൂട്ടി ഫാൻസോ?
ചിത്രത്തിനെതിരെ നടന്ന സൈബർ ആക്രമണത്തിന പിന്നിൽ മമ്മൂട്ടി ഫാൻൻസ് ആണെന്ന് താൻ കരുതുന്നില്ല. കാരണം ഞാൻ മമ്മൂക്കയോട് സംസാരിച്ചിരുന്നു. എനിയ്ക്കോ എന്നെ സ്നേഹിക്കുന്നവർക്കോ ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മമ്മൂക്ക തനിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. അദ്ദഹം തന്നെയാണ് ചിത്രത്തിന്റെ ട്രെയിലറും പുറത്തു വിട്ടത്. കൂടാതെ പാർവതിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ മമ്മൂട്ടി ഫാൻസ് ആണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഇവർ പറഞ്ഞു,

നല്ല സിനിമ ഉണ്ടാക്കുക
സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഞാൻ ലാലേട്ടനോടും സംസാരിച്ചിരുന്നു. അദ്ദേഹം കൂടെയുണ്ടെന്നു പറഞ്ഞു. പ്രേക്ഷകരെ കൊണ്ട് സിനിമ നല്ലതാണെന്ന് പറയിപ്പിക്കുക. അതു മാത്രമാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൈ ഒഴിഞ്ഞ് ഡബ്യൂസിസി
വിഷയത്തിൽ ഡബ്യൂസിസിയുടെ പ്രതികരണം തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഗാനത്തിന് ഡിസ് ലൈക്ക് കിട്ടിയപ്പോൾ താൻ ഡബ്യൂസിസിയെ സമീപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ വനിത കൂട്ടായ്മയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം തന്നെ വിഷമിപ്പിച്ചിരുന്നു. അന്ന് സജിത മടത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞങ്ങൾ പരാതി സ്വീകരിക്കാറില്ല എന്ന്. വനിതകളാക്കായി നിലകൊള്ളുന്നു എന്നു പറയുന്ന സംഘടനയുടെ ഭാഗത്തു നിന്നുള്ള പ്രതികരണമായിരുന്നു ഇത്.

വ്യാജ പ്രചരണം
ചിത്രത്തിലെ മുഴുവൻ താരങ്ങളും സിനിമയോട് നീതി പുലർത്തിയിട്ടുണ്ട്. ആരുടേയും പേര് തള്ളിപ്പറയുന്നില്ല. സിനിമയെ സിനിമയായി തന്നെ കാണണം 18 കോടി രൂപയോളം മുടക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യാജ പ്രചരണം നടത്തി ജനങ്ങളെ തിയേറ്ററുകളിൽ നിന്ന് അകറ്റരുതെന്നും ഇവർ പറയുന്നുണ്ട്.


Click it and Unblock the Notifications











