കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

By Super

നടിയും മോഡലുമായ റോസിന്‍ ജോളിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സൂര്യ ടിവിയില്‍ വന്ന മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയിലൂടെയാണ് റോസിന്‍ ജോളി പ്രശസ്തയാവുന്നത്. ഇതിന് മുമ്പേ തന്നെ സിനിമയിലും മോഡലിങ് രംഗത്തുമുണ്ടെങ്കിലും മലയാളി ഹൗസിലെ ഇന്‍മേറ്റ് എന്ന നിലയ്ക്കാണ് റോസിന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതയാവുന്നത്.

മലയാളിവീട്ടിലെ ഏറ്റവും വലിയ ഗോസിപ്പ് റാണിയായിരുന്നു റോസിന്‍ ജോളി. മറ്റൊരു മത്സരാര്‍ത്ഥിയായ രാഹുല്‍ ഈശ്വറുമായി റോസിന്‍ ജോളി പ്രണയത്തിലാണെന്നു തോന്നുന്നതുള്‍പ്പെടെയുള്ള പല കാര്യങ്ങളും മലയാളി ഹൗസിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വലിയ ചര്‍ച്ചയാവുകയും റോസിനും രാഹുലും സദാചാരത്തിന്റെ അതിരുകള്‍ ലംഘിക്കുന്നുവെന്ന് പരാതികളുയരുകയും ചെയ്തു. ഒരിക്കല്‍ മലയാളിഹൗസിലുണ്ടായ ഒരു കശപിശക്കിടെ ദൈവമേ എനിയ്‌ക്കെന്തിനിത്ര സൗന്ദര്യം തന്നുവെന്ന് പരിതപിച്ച റോസിന്റെ ആ ഡയലോഗ് പ്രശസ്തമാണ്. സോഷ്യല്‍ മീഡിയയിലും മറ്റും ആ ഡയലോഗ് ആളുകള്‍ ഏറ്റെടുക്കുകയും റോസിന്‍ ജോളിയെ കളിയാക്കുകയും ചെയ്തു. ഇപ്പോഴിതാ റോസിന്‍ വീണ്ടും ടെലിവിഷനില്‍ എത്തുകയാണ്.

കൗമുദി ചാനലില്‍ അവതാരക

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

കൗമുദി ചാനലില്‍ വിവാഹം വിഷയമാകുന്ന ഒരു പരിപാടിയാണ് റോസിന്‍ അവതരിപ്പിക്കുന്നത്. വെഡ്ഡിങ് ബെല്‍സ് എന്ന പരിപാടി ശനിയും ഞായറും ദിവസങ്ങളില്‍ രാത്രി എട്ടുമണിയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്.

ബാംഗ്ലൂര്‍ കാരിയായ റോസിന്‍

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

മലയാളികളായ ജോളിയുടെയും ജെസ്സിയുടെയും മകളായ റോസിന്‍ ജോളി ജനിച്ചത് ബാംഗ്ലൂരിലാണ്. പ്രകാശ് ജോളിയെന്നാണ് റോസിന്റെ സഹോദരന്റെ പേര്.

ആദ്യ ചിത്രം

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന മലയാളചിത്രത്തിലൂടെയാണ് റോസിന്‍ ജോളി നടിയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, രാഹുല്‍ മാധവ്, റിച്ച പനയ് എന്നിവരെല്ലാം അഭിനയിച്ചിരുന്നു.

ഹീറോ

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

പൃഥ്വിരാജ് യാമി ഗൗതം എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ഹീറോ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സുഹൃത്തിന്റെ വേഷത്തില്‍ റോസിന്‍ അഭിനയിച്ചു.

വണ്‍

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ വണ്‍ എന്ന ഹൊറര്‍ ചിത്രത്തില്‍ റോസിന്‍ ജോളി പ്രധാന വേഷം ചെയ്തിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്.

തമിഴകത്ത്

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി തമിഴക്ത് അരങ്ങേറ്റം കുറിച്ചത്. 2013ല്‍ റിലീസായ ഈ ചിത്രത്തില്‍ റോസിനന്റെ കഥാപാത്രത്തിന്റെ പേര് കനിമൊഴിയെന്നാതിയുരന്നു.

മറ്റ് മലയാളചിത്രങ്ങള്‍

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

ട്രാക്ക്, അന്നും ഇന്നും എന്നും, സ്റ്റെപ്‌സ്, സെലിബ്രേഷന്‍ തുടങ്ങി എട്ടോളം ചിത്രങ്ങളില്‍ റോസിന്‍ അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

പ്രമുഖ ജ്വല്ലറികള്‍ക്കുവേണ്ടിയും വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുമെല്ലാം റോസിന്‍ ജോളി മോഡലായിട്ടുണ്ട്. മാത്രമല്ല ബാംഗ്ലൂരിലും കേരളത്തിലുമെല്ലാം നടക്കാറുള്ള ഫാഷന്‍ ഷോകളിലും റോസിന്‍ ജോളി പങ്കെടുക്കാറുണ്ട്.

വിവാദം

കൗമുദി ചാനലില്‍ അവതാരകയായി റോസിന്‍ ജോളി

മലയാളി ഹൗസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന റോസിന്‍ രാഹുല്‍ ഈശ്വറുമായി അടുത്തിടപഴകിയതിലൂടെയാണ് വിവാദത്തിലകപ്പെട്ടത്. ഇവര്‍ തമ്മിലുള്ള ഇഴുകിച്ചേര്‍ന്നുള്ള നടപ്പും ഇരിപ്പുമെല്ലാം മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലും കാഴ്ചക്കാര്‍ക്കിടയിലും വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X