മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ താരങ്ങള്‍ വിസമ്മതിച്ചോ? സംഭവിച്ചത് ഇതാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒരുമിച്ചെത്തുകയാണെന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പ്രതി പൂവന്‍കോഴി എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ തുടങ്ങിയിരുന്നു. ഉണ്ണി ആറാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഗോകുലം മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷനിലെ ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജോജു ജോര്‍ജാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം ആ സിനിമയില്‍ നിന്നും പിന്‍വാങ്ങിയെന്നും പകരമായി സംവിധായകന്‍ തന്നെ അഭിനയിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ക്യാമറയ്ക്ക് പിന്നില്‍ മാത്രമല്ല മുന്നിലും തങ്ങള്‍ തിളങ്ങുമെന്ന് പല സംവിധായകരും തെളിയിച്ചിരുന്നു. പ്രതി പൂവന്‍ കോഴിയില്‍ താന്‍ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അതേക്കുറിച്ച് വ്യക്തമാക്കിയത്.

അഭിനയിക്കുന്നു

മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതിനായി പല താരങ്ങളേയും പരിഗണിച്ചിരുന്നു. ജോജുവിന്റെ പേരായിരുന്നു നേരത്തെ പറഞ്ഞുകേട്ടത്. എന്നാല്‍ ജോജു പിന്‍മാറിയെന്നായിരുന്നു പിന്നീടുള്ള വിവരം. ഇതിന് പിന്നാലെയായാണ് സംവിധായകന്‍ തന്നെ നായകനാവുന്നുവെന്ന വിവരമെത്തിയത്. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് കേട്ടതിന് ശേഷമായിരുന്നു അദ്ദേഹം അഭിനയിക്കാനായി തീരുമാനിച്ചത്. ആ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു പിന്നീട്.

ഒറ്റ ഷോട്ടില്‍ മാത്രം

8 ദിവസത്തെ അഭിനയത്തിനായാണ് താരങ്ങളെ സമീപിച്ചത്. പ്രമുഖ താരങ്ങള്‍ ചോദിച്ച തുക താങ്ങാന്‍ കഴിയാവുന്നതിനും അപ്പുറത്തായിരുന്നു. ഇതിന് ശേഷമാണ് താന്‍ തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറയുന്നു. മുന്‍പ് സ്വന്തം സിനിമകളില്‍ ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പതിവായിരുന്നു അദ്ദേഹത്തിന്. ഇതാദ്യമായാണ് അദ്ദേഹം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം

തന്റെ സിനിമയില്‍ കഥാപാത്രങ്ങളെ നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നത്. 8 ദിവസത്തിനായി പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. താരങ്ങള്‍ക്കല്ല കഥാപാത്രങ്ങള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്ന രീതിയാണ് തന്റേത്. അതിനാലാണ് ഈ കഥാപാത്രത്തെ സ്വയം സ്വീകരിച്ചത്. അഭിനയിക്കുന്നതിനേക്കാളും താരങ്ങളെ അഭിനയിപ്പിക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു.

നിവിന്‍ നിര്‍ബന്ധിച്ചിരുന്നു

നേരത്തെയും അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരുന്നു. നിവിന്‍ പോളിയുള്‍പ്പടെയുള്ളവര്‍ അഭിനയിക്കുന്നതിനായി നിര്‍ബന്ധിച്ചിരുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്യാനായി നിവിന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാനായിരുന്നില്ല. പ്രതി പൂവന്‍ കോഴിയുടെ തിരക്കഥാകൃത്തായ ഉണ്ണി ആറാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തൂടേ എന്ന് ചോദിച്ചത്. വീട്ടിലുള്ളവരും പിന്തുണയ്ക്കുകയായിരുന്നു.

മഞ്ജു വാര്യരുടെ തിരിച്ചുവരവ്

വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് റോഷന്‍ ആന്‍ഡ്രൂസിന്‍രെ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു. താരത്തിന്റെ കരിയര്‍ ബ്രേക്ക് സിനിമയായി മാറിയിരുന്നു ഇത്. മലയാളത്തില്‍ നിന്നും മികച്ച സ്വീകാര്യത സ്വന്തമാക്കിയ ചിത്രത്തിന് തമിഴ് പതിപ്പും ഒരുങ്ങിയത്. ഇടവേളയ്ക്ക് ശേഷം മഞ്ജുവും റോഷനും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകരും ആവേശത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X