കൊച്ചുണ്ണി ഇറങ്ങിയില്ല അതിന് മുന്‍പ് സംവിധായകന്‍ അതിശയിപ്പിച്ചു! റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്..

മോഹാന്‍ലാലിന്റെ ഉദയനാണ് താരം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റായതോടെ റോഷന്‍ ഹിറ്റ് മേക്കറുടെ പട്ടികയിലേക്ക് എത്തി. റോഷന്‍ ആന്‍ഡ്രൂസിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയുമായി ഉടന്‍ വരികയാണ്.

മലയാളത്തില്‍ നിന്നും പിറക്കുന്ന വിസ്മയ ചിത്രമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ കായംകുളം കൊച്ചുണ്ണി വരുന്നത്. ഇതിനകം ജനശ്രദ്ധ നേടി കഴിഞ്ഞ സിനിമ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തും. റോഷന്‍ ആന്‍ഡ്രൂസിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍ കൂടി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസ്

മോഹന്‍ലാലിന്റെ ഉദയനാണ് താരം എന്ന ചിത്രം സംവിധാനം ചെയ്ത് 2005 ലാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. മലയാള സിനിമാ ലോകത്തെ കുറിച്ച് കോമഡിയിലൂടെ പറഞ്ഞ ഉദയനാണ് താരം തിയറ്ററുകളിലും ബോക്‌സോഫീസിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. തമിഴിലേക്കും ഹിന്ദിയിലേക്കും ഉദയനാണ് താരം റീമേക്ക് ചെയ്തിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കനും നല്ല സംവിധായകന്‍ എന്ന ലേബലിലേക്ക് എത്താനും റോഷന്‍ ആന്‍ഡ്രൂസിന് കഴിഞ്ഞിരുന്നു.

 ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക് കൂടി അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ് പറയുന്നത്. അടുത്തിടെ ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അടുത്ത ചിത്രം ഹിന്ദിയില്‍ ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം റോഷന്‍ സംവിധാനം ചെയ്ത ഒരു മലയാള സിനിമയുടെ റീമേക്കായിരുന്നു ബോളിവുഡില്‍ നടത്തുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനുള്ള ആകാംഷയിലാണ് ആരാധകരിപ്പോള്‍.

റോഷന്റെ തമിഴ് സിനിമ

റോഷന്റെ തമിഴ് സിനിമ

മലയാളത്തിന് പുറമേ തമിഴ് സിനിമയിലേക്കും റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരുന്നു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള റോഷന്റെ അരങ്ങേറ്റം. മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ റീമേക്കായിരുന്നു 36 വയതിനിലെ എന്ന ചിത്രം. മഞ്ജു വാര്യരെ പോലെ തന്നെ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ജ്യോതികയുടെ തിരിച്ച് വരവ് ഈ ചിത്രത്തിലൂടെയായിരുന്നു.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

2016 ല്‍ റിലീസിനെത്തിയ സ്‌കൂള്‍ ബസ് ആയിരുന്നു റോഷന്റെ സംവിധാനത്തിലെത്തിയ അവസാന സിനിമ. ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയാണ്. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഈ മാസം തന്നെ റിലീസിനെത്തും. ചിത്രത്തില്‍ മോഹന്‍ലാലാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ കായംകുളം കൊച്ചുണ്ണിയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ അറിയപ്പെടുന്ന സംവിധായകന്മാരിലൊരാളായി റോഷന്‍ ആന്‍ഡ്രൂസും മാറും.

Recommended Video

റിലീസിന് മുന്നേ കോടികള്‍ സ്വന്തം | filmibeat Malayalam
 അടുത്ത സിനിമ

അടുത്ത സിനിമ

കായംകുളം കൊച്ചുണ്ണിയ്ക്ക് പിന്നാലെ മറ്റൊരു സിനിമ കൂടി റോഷന്‍ ആന്‍ഡ്രൂസ് പ്രഖ്യാപിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുന്ന ബോബി-സഞ്ജയ് ടീം തന്നെയാണ് പുതിയ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ മുംബൈ പോലീസിന് ശേഷം അതുപോലൊരു പോലീസ് ത്രില്ലറായിട്ടാണ് പുതിയ സിനിമയും ഒരുക്കുന്നത്. ഇത് മാത്രമല്ല നിവിന്‍ പോളിയെ നായകനാക്കിയും ഒരു സിനിമ സംവിധാനം ചെയ്യുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X