മഞ്ജു പിന്നെ ജ്യോതിക ഇപ്പോൾ വിദ്യ? ഹൗ ഓൾഡ് ആർ യൂ വിന്റെ ഹിന്ദി പതിപ്പിനെ കുറിച്ച് സംവിധായകൻ..
ഹൗ ഓൾഡ്ആർയുവിന്റെ ഹിന്ദി പതിപ്പ് ഇല്ല
Recommended Video

പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ വീണ്ടും വെള്ളിത്തിരയിൽ ചുവട് വെച്ചത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തിലേയ്ക്ക് തിരിച്ചു വന്ന മഞ്ജുവിന് മികച്ച പിന്തുണയായിരുന്നു ചിത്രത്തിലൂടെ ലഭിച്ചത്. ചിത്രത്തിൽ നിരുപമ എന്ന കഥാപാത്രം മഞ്ജുവിന്റെ രണ്ടാം വരവ് കെഴുപ്പിച്ചിരുന്നു. മലയാളത്തിൽ മികച്ച വിജയം നേടാൻ ഈ ചിത്രത്തിനു കഴിഞ്ഞു.

ഇതുപോലെ തന്നെയായിരുന്നു തമിഴ് താരം ജ്യോതികയുടെ രണ്ടാം പ്രവേശനം. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരവും ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ വന്നത്. തമിഴിൽ സൂര്യയാണ് ചിത്രം നിർമ്മിച്ചത്. തമിഴിലും മികച്ച വിജയം നേടാൻ ചിത്രത്തിനു കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ വിദ്യാബാലൻ നായികയയി എത്തുന്നു എന്നു തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ മറുപടിയായി സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു അദ്ദഹേം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ്. അതിനു ശേഷം മറ്റൊരു ചിത്രം ചെയ്യുന്നുണ്ട്. അത് എന്തായാലും ഹൗ ഓൾഡ് ആർ യുവിന്റെ ഹിന്ദി പതിപ്പല്ലെന്നും അദ്ദേഹം റോഷൻ ആൻഡ്രൂസ് പറഞ്ഞു. നിവിൻ പോളി മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദാണ് ചിത്രത്തിലെത്തിലെ നായികയായി എത്തുന്നത്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ട്കെട്ടാണ്. ആഗസ്റ്റ് ചിത്രം പുറത്തിറങ്ങും.


Click it and Unblock the Notifications