»   » കായംകുളം കൊച്ചുണ്ണിയെ കുറിച്ച് മലയാളി അറിയാത്ത കാര്യങ്ങളുണ്ട്!വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്!

കായംകുളം കൊച്ചുണ്ണിയെ കുറിച്ച് മലയാളി അറിയാത്ത കാര്യങ്ങളുണ്ട്!വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്!

Posted By: Teresa John
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഗോപി സുന്ദറിനെ കൊണ്ട് തന്റെ സിനിമയിലേക്കുള്ള സംഗീതം കോപ്പിയടിപ്പിച്ചതാണ്!തുറന്ന് പറഞ്ഞ് സംവിധായകന്‍!

മോഷ്ടവായിരുന്ന കൊച്ചുണ്ണിയുടെ ജീവിതം സിനിമയാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ തരത്തിലായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത്. അതിന് വേണ്ടി കൊച്ചുണ്ണിയുടെ ജീവിതത്തെ കുറിച്ച് പഠിച്ചിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. അതിനിടെ കൊച്ചുണ്ണിയെ കുറിച്ചുള്ള വലിയൊരു രഹസ്യം ചിത്രത്തിലൂടെ തന്നെ പുറത്ത് വിടുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരിക്കുകയാണ്.

കായംകുളം കൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സംവിധായകന്‍ പറയുന്നതിങ്ങനെ

കായംകുളം കൊച്ചുണ്ണിയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും നിര്‍മ്മിക്കുന്നത്. അതിനാല്‍ കഥയില്‍ പ്രണയം, ചതി, എന്നിങ്ങനെ പല ഘടകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

വലിയ രഹസ്യം സിനിമയിലൂടെ പറയും

മദ്ധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മോഷ്ടാവാണ് കായംകുളം കൊച്ചുണ്ണി എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇതുവരെ മലയാളികള്‍ക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ട്. അവ സിനിമയിലൂടെ പുറത്ത് വിടുമെന്നാണ് സംവിധായകന്‍ പറയുന്നത്.

ഐതിഹ്യമാലയില്‍ നിന്നും എടുത്തിട്ടുണ്ട്


കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് സിനിമയിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പല കാര്യങ്ങളും താന്‍ സിനിമയിലൂടെ പറയുമെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

പഠനം നടത്തിയിരുന്നു

കൊച്ചുണ്ണിയുടെ ജീവിതകഥ പുറത്ത് കൊണ്ടു വരുന്നതിനായി ഒരു റിസര്‍ച്ച് ടീം ഉണ്ടായിരുന്നു. അതില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

നിവിന്‍ പോളിയുടെ വ്യത്യസ്ത ലുക്ക്

സിനിമയില്‍ കൊച്ചുണ്ണിയുടെ വേഷത്തില്‍ അിഭിനയിക്കുന്നത് നിവിന്‍ പോളിയാണ്. നിവിന്റെ വ്യത്യസ്ത ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

ജാതി വ്യവസ്ഥയ്‌ക്കെതിരെ

കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥക്കെതിരെയാണ് അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

അമല പോള്‍ നായികയായി വരുന്നു

ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. കൊച്ചുണ്ണിയുടെ ലൈഫില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കാനൊരുങ്ങുന്നത്.

സിനിമയുടെ റിലീസ്

സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Rosshan Andrrews saying about his new film Kayamkulam Kochunni

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam