പോരിനൊടുവില്‍......

By Staff

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ തമ്മിലുള്ള ത്രികോണ പോരാട്ടത്തിന് കഴിഞ്ഞ വര്‍ഷം മൂന്നു തവണയാണ് സാക്ഷ്യം വഹിച്ചത്. മൂന്ന് താരങ്ങളും ഓരോ തവണ വിജയം വരിച്ചു.

2007ലെ വിഷുവിനായിരുന്നു ആദ്യത്തെ പോര്. വിനോദയാത്ര എന്ന സൂപ്പര്‍ഹിറ്റിലൂടെ ദിലീപ് ഒന്നാമതെത്തി. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയ്ക്കും മമ്മൂട്ടിയുടെ ബിഗ് ബിക്കും പിറകില്‍ നില്‍ക്കേണ്ടി വന്നു.

ജൂലൈയിലാണ് അടുത്ത പോരാട്ടം കണ്ടത്. ഇത്തവണ വ്യക്തമായ വിജയം ഹലോയിലൂടെ മോഹന്‍ലാലിനായിരുന്നു. മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സും ദിലീപിന്റെ ജൂലൈ നാലും പരാജയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

അടുത്ത പോരാട്ടം ക്രിസ്മസിനായിരുന്നു. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വിജയത്തിന്റെ കഥ പറഞ്ഞത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കഥ പറയുമ്പോള്‍ നേടിയ വിജയത്തിനു പിന്നിലായി ദിലീപിന്റെ റോമിയോ ശരാശരിയില്‍ ഒതുങ്ങി. മോഹന്‍ലാല്‍ ചിത്രം ഫ്ലാഷ് വന്‍പരാജയവുമായി.

2008ലെ ആദ്യ ത്രികോണ പോരാട്ടത്തില്‍ ക്രിസ്മസ് ചിത്രങ്ങളുടെ വിജയനിലയുടെ തനിയാവര്‍ത്തനമാണ് കാണുന്നത്. കഥ പറയുമ്പോഴിനു പിന്നാലെ മമ്മൂട്ടിയുടെ രൗദ്രവും ഹിറ്റായി. ദിലീപിന്റെ കല്‍ക്കത്താ ന്യൂസിന് ശരാശരി വിജയം നേടാനായിട്ടുണ്ട്. എന്നാല്‍ വന്‍ബജറ്റിലൊരുക്കിയ ഈ ചിത്രം നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുനല്‍കുമോയെന്ന് വ്യക്തമല്ല. മോഹന്‍ലാലിന്റെ കോളജ് കുമാരന്‍ ഫ്ലാഷ് പോലെ ഒരു ബോക്സോഫീസ് ദുരന്തമായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X