രൗദ്രത്തെ രക്ഷിച്ചതെന്ത്?
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രങ്ങള്‍ മിക്കതും വിജയിച്ചിട്ടുണ്ട്. പൊലീസ് കമ്മിഷണര്‍ നരേന്ദ്രന്‍ എന്ന നരിയായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന രൗദ്രവും വിജയത്തിന്റെ പട്ടികയിലാണ്. പക്ഷേ ആധികാരികമായ വിജയമെന്നതിലുപരി മത്സരിക്കാനെത്തിയ ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ചയാണ് രൗദ്രത്തെ രക്ഷിച്ചത്.
മമ്മൂട്ടിയുടെ രൗദ്രം രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ഭരത്ചന്ദ്രന്‍ ഐപിഎസ് പോലെ ഈ ചിത്രവും വിജയമാക്കാനായിയെന്ന് രഞ്ജി പണിക്കര്‍ക്ക് ആശ്വസിക്കാം. പക്ഷേ തന്റെ മുന്‍കാല സിനിമകളിലെ പതിവു ഫോര്‍മുല ആവര്‍ത്തിക്കുക മാത്രമാണ് ഈ ചിത്രത്തിലും രഞ്ജി പണിക്കര്‍ ചെയ്തത്.
ഭരത് ചന്ദ്രന്‍ ഐപിഎസും രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ ഷാജി കൈലാസ്, ജോഷി ചിത്രങ്ങളും പോലെ രൗദ്രവും ഒരു റേഡിയോ നാടകം പോലെയാണ്. ശബ്ദരേഖ കേട്ടാല്‍ മാത്രം മതിയാകും, സിനിമ കണ്ട പ്രതീതിയായി. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ടി.ദാമോദരന്‍ തിരക്കഥ രചിച്ച സിനിമകളില്‍ വിജയകരമായി പരീക്ഷിച്ച ഈ സിനിമാ ശൈലി ഇപ്പോഴും രഞ്ജി പണിക്കര്‍ തുടരുന്നു.
രൗദ്രം ഹിറ്റാണ്. നിര്‍മാതാവിന് സന്തോഷിക്കാന്‍ വക നല്‍കുന്ന ആദായം ആ ചിത്രമുണ്ടാക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ വാണിജ്യ സിനിമ എത്രത്തോളം വളര്‍ന്നുവെന്ന ചോദ്യമുയര്‍ത്തുന്നു രഞ്ജി പണിക്കരെ പോലുള്ള തിരനാടകമെഴുത്തുകാരായ സംവിധായകര്‍.


Click it and Unblock the Notifications