twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോളജ് കുമാരന്റെ പരാജയരഹസ്യം

    By Staff
    |

    കോളജ് കുമാരന്റെ തിരക്കഥാകൃത്ത് പറയുന്നു- മോഹന്‍ലാല്‍ വീണ്ടും കോളജ് കാമ്പസില്‍ എന്നൊരു ചിന്തയില്‍ നിന്നാണ് കോളജ് കുമാരന്റെ കഥ ഉരുത്തിരിഞ്ഞത്. സര്‍വകലാശാല, ചെപ്പ് എന്നിവ പോലെ ഒരു ചിത്രമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

    മോഹന്‍ലാല്‍ സിനിമകളുടെ എഴുത്തുകാര്‍ എത്ര 'പഴഞ്ചന്മാരാ'ണെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. കരിയറിലെ ആദ്യകാലത്തു ചെയ്തതു പോലുള്ള സിനിമകള്‍ ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുന്ന ദുരവസ്ഥയെ കുറിച്ച് മോഹന്‍ലാല്‍ ഒട്ടും ആലോചിക്കുന്നില്ലെന്നതു ദു:ഖകരമാണ്. കാരണം മലയാള സിനിമാ വ്യവസായം കറങ്ങുന്നത് ഇപ്പോഴും കറങ്ങുന്നത് ഏതാനും സൂപ്പര്‍താരങ്ങള്‍ക്കു ചുറ്റുമായാണല്ലോ.

    ക്യാമ്പസില്‍ കാന്റീന്‍ നടത്തുന്ന കുമാരന്‍ നടത്തുന്ന വേലകള്‍ കണ്ടിരിക്കാന്‍ ഒരു ശരാശരി പ്രേക്ഷകന് കഴിയില്ല. അതു തന്നെയാണ് കോളജ് കുമാരന്റെ 'പരാജയരഹസ്യ'വും. തുളസീദാസിനെ പോലുള്ള സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുമ്പോള്‍ മോഹന്‍ലാല്‍ ഇനിയെങ്കിലും നാലോ അഞ്ചോ വട്ടം ചിന്തിക്കുന്നത് അദ്ദേഹത്തിനും മലയാള സിനിമാ വ്യവസായത്തിനും അബദ്ധത്തിലെങ്കിലും ടിക്കറ്റെടുത്ത് ഇത്തരം സിനിമകള്‍ കാണേണ്ടിവരുന്ന പ്രേക്ഷകര്‍ക്കും ഗുണകരമായിരിക്കും.

    ശ്രീനിവാസന്‍ പറഞ്ഞതു പോലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റ് ഒപ്പിച്ചെടുത്തതിനു ശേഷം സിനിമ തട്ടിക്കൂട്ടിയുണ്ടാക്കുന്ന, മലയാള സിനിമയില്‍ മാത്രം കാണുന്നു അത്ഭുത പ്രതിഭാസമാണ് മലയാള സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെയോ അദ്ദേഹത്തിന്റെ സില്‍ബന്ധികളുടെയോ കൈയും കാലും പിടിച്ച് ഡേറ്റ് ഒപ്പിച്ചെടുത്തതിനു ശേഷം പഴയ ചവറുകള്‍ മിക്സ് ചെയ്ത് പുതിയ ചവറുണ്ടാക്കുന്ന കലാപരിപാടി തുടരുന്നിടത്തോളം കാലം മലയാള സിനിമയുടെ പ്രതിസന്ധിയും തുടരും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X