twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് ബ്ലെസ്സിയുടെ മികച്ച ചിത്രമല്ല

    By Staff
    |

    പുതുമയില്ലൊത്തൊരു കഥയിലൊരുക്കിയ സാങ്കേതിക തികവുള്ള ചിത്രമാണ് കല്‍ക്കത്താ ന്യൂസ്. ഇത് ബ്ലെസ്സിയുടെ ഏറ്റവും മികച്ച ചിത്രമല്ല. എന്നാല്‍ ദിലീപ് അഭിനയിച്ച മികച്ച ചിത്രങ്ങളിലൊന്നാണ്.

    സൂത്രധാരന്‍, രുദ്രാക്ഷം, രുഗ്മിണി തുടങ്ങി ഒരു പിടി സിനിമകളെ ഓര്‍മിപ്പിക്കുന്നു കല്‍ക്കത്താ ന്യൂസിന്റെ പ്രമേയം. ആ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി കാതലായി എന്താണ് ബ്ലെസ്സിയുടെ സിനിമക്കുള്ള വ്യത്യാസം? സിനിമയില്‍ അവലംബിച്ചിരിക്കുന്ന സാങ്കേതികമായ പരിചരണ രീതി തന്നെ.

    സാങ്കേതിക തികവില്‍ ശ്രദ്ധിക്കുന്നത് മറ്റു ഭാഷകളെ അപേക്ഷിച്ച് അക്കാര്യത്തില്‍ ഒട്ടും പുരോഗമിക്കാത്ത മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെ. പക്ഷേ മികച്ച ഛായാഗ്രഹണം കൊണ്ടോ മികച്ച എഡിറ്റിംഗ് കൊണ്ടോ മികച്ച സിനിമയുണ്ടാവില്ലല്ലോ. ബ്ലെസ്സിയെ പോലൊരു സംവിധായകന്‍ തന്റെ ആദ്യ സിനിമകളില്‍ നിന്ന് പിറകോട്ട് പോവുന്നത് നല്ല സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് നല്കുന്നത് നിരാശയാണ്.

    തന്മാത്ര എന്ന ഹിറ്റായത് മൗത്ത് പബ്ലിസിറ്റി കൊണ്ടു മാത്രമാണ്. ആദ്യദിവസങ്ങളില്‍ ശുഷ്കമായ പ്രേക്ഷക നിരക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച തന്മാത്രയെ ഒരു വിജയമാക്കി മാറ്റിയത് പ്രേക്ഷകര്‍ നല്‍കിയ പബ്ലിസിറ്റിയിലൂടെയാണ്. എന്നാല്‍ അങ്ങനെയൊരു വിജയം സാധ്യമാക്കാന്‍ കല്‍ക്കത്താ ന്യൂസിന് സാധിച്ചിട്ടില്ല.

    വന്‍ബജറ്റിലൊരുക്കിയ ചിത്രമാണ് കല്‍ക്കത്താ ന്യൂസ്. അത് സിനിമയില്‍ തന്നെ കാണാനാവുമെന്ന് ബ്ലെസ്സി പറയുന്നു. എസ്.കുമാറിന്റെ ഛായാഗ്രഹണവും എഡിറ്റിംഗിലെ പുതിയ പരീക്ഷണങ്ങളും വര്‍ണസങ്കലനങ്ങളും തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിരുന്നാണ്. പക്ഷേ അതിനിടയില്‍ ബ്ലെസ്സി പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ ഏതാനും ദൃശ്യങ്ങള്‍ മാത്രമാണ് പ്രേക്ഷകരുടെ മനസില്‍ ബാക്കിയാവുന്നത്. കഥ എങ്ങനെ പറയണമെന്നതില്‍ ബ്ലെസ്സി എന്ന തിരക്കഥാകൃത്തിനുള്ള വ്യക്തതയില്ലായ്മ സിനിമയില്‍ മുഴച്ചുനില്‍ക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X