ഫിബ്ര.1ന് പോരിന്റെ തുടക്കം
മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ വിവിധ സീസണുകളില്‍ ഏറ്റുമുട്ടുന്നത് പതിവാണ്. എന്നാല്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നത് വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ.
അങ്ങനെയൊരു സംഭവത്തിന് ഫിബ്രവരി സാക്ഷ്യം വഹിക്കും. ഫിബ്രവരി ഒന്നിനാണ് മമ്മൂട്ടിയുടെ രൗദ്രവും മോഹന്‍ലാലിന്റെ കോളജ് കുമാരനും റിലീസ് ചെയ്യുന്നത്. ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മമ്മൂട്ടിയും മോഹന്‍ലാലും തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ ദിവസമാണ്.
ജനവരി 25ന് രൗദ്രം റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. അന്നാണ് ദിലീപിന്റെ കല്‍ക്കത്താ ന്യൂസ് റിലീസ് ചെയ്യുന്നത്. എന്നാല്‍ രൗദ്രത്തിന്റെ റിലീസിംഗ് ഒരാഴ്ച കൂടി നീട്ടിയതോടെ ജനവരി 25ന് റിലീസ് ചെയ്യുന്ന ഏകചിത്രം കല്‍ക്കത്താ ന്യൂസായിരിക്കും.
കോളജ് കുമാരനും ജനവരി അവസാനവാരം റിലീസ് ചെയ്യാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന ചിത്രമാണ്. ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതു മൂലമാണ് റിലീസിംഗ് ഫിബ്രവരി ഒന്നിലേക്ക് മാറ്റിയത്.
അടുത്ത പേജ് -


Click it and Unblock the Notifications