2007ല്‍ അവര്‍ കൊമ്പുകോര്‍ത്തപ്പോള്‍
കഴിഞ്ഞ വര്‍ഷം അഞ്ച് തവണയാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വന്നത്. 2007 ഏപ്രിലില്‍ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയും മമ്മൂട്ടിയുടെ ബിഗ് ബിയും തമ്മിലായിരുന്നു ആദ്യപോര്. വിജയത്തില്‍ ഛോട്ടാ മുംബൈ മുന്നില്‍ നിന്നു.
ജൂണില്‍ അടുത്ത സൂപ്പര്‍താര യുദ്ധമുണ്ടായി. മോഹന്‍ലാലിന്റെ ഹലോയും മമ്മൂട്ടിയുടെ മിഷന്‍ 90 ഡേയ്സുമായിരുന്നു ജൂണിലെ ചിത്രങ്ങള്‍. ഹലോ സൂപ്പര്‍ഹിറ്റായപ്പോള്‍ മിഷന്‍ 90 ഡേയ്സ് പരാജയമായി.
ഓണച്ചിത്രങ്ങളുമായാണ് പിന്നീട് ഇരുവരും കൊമ്പു കോര്‍ത്തത്- മമ്മൂട്ടിയുടെ ഒരേ കടലും മോഹന്‍ലാലിന്റെ അലിഭായിയും. രണ്ട് ചിത്രങ്ങളും പരാജയത്തിന്റെ ഗണത്തില്‍ പെടുന്നു. പിന്നീട് മമ്മൂട്ടിയുടെ നസ്രാണിയും മോഹന്‍ലാലിന്റെ പരദേശിയും റംസാന്‍ ചിത്രങ്ങളായെത്തി. നസ്രാണി ശരാശരിയിലൊതുങ്ങിയപ്പോള്‍ ഓഫ് ബീറ്റ് ചിത്രമായ പരദേശിക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല.
ലാലിനെതിരായ പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മമ്മൂട്ടിക്ക് ആദ്യമായി വ്യക്തമായ വിജയം നേടാനാവുന്നത് ക്രിസ്മസിനാണ്. ക്രിസ്മസ് ചിത്രമായ കഥ പറയുമ്പോള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മോഹന്‍ലാലിന്റെ ഫ്ലാഷ് പരാജയപ്പെട്ടു.
മുന്‍ പേജ് -


Click it and Unblock the Notifications