നരനും കുമാരനുമെത്തി
ആരാധകരുടെ വന്‍പ്രതീക്ഷകളിലേക്ക് നരനും കുമാരനുമെത്തി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേ സമയം റിലീസ് ചെയ്യുന്ന വിരളമായ ബോക്സോഫീസ് ദൃശ്യത്തിന് ജനവരി 31 വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു.
ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴേക്കും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ വീണ്ടും ബോക്സോഫീസ് യുദ്ധത്തിനെത്തിയിരിക്കുകയാണ്- രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം രൗദ്രം, മോഹന്‍ലാലിനെ നായകനാക്കി തുളസീദാസ് ഒരുക്കിയ കോളജ് കുമാരന്‍.
രൗദ്രത്തില്‍ നരേന്ദ്രന്‍ എന്ന പൊലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി 26-ാമത്തെ പ്രാവശ്യമാണ് പൊലീസ് വേഷം അവതരിപ്പിക്കുന്നത്. കോളജ് കുമാരനില്‍ ഒരു കോളജിലെ കാന്റീന്‍ സൂപ്പര്‍വൈസറായ കുമാരന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
രൗദ്രവും കോളജ് കുമാരനും 55 കേന്ദ്രങ്ങളില്‍ വീതമാണ് റിലീസ് ചെയ്തിരിക്കുന്നത്. രൗദ്രം നിര്‍മിച്ചിരിക്കുന്നത് മരിക്കാര്‍ ഫിലിംസാണ്. എമിള്‍ ആന്റ് എറിക് എന്ന നിര്മാണ കമ്പനിയാണ് കോളജ് കുമാരന്‍ നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications