പരാജയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ
മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് ആദ്യമായാണ്. സംവിധായകന്റെ കുപ്പായമണിയുന്നതിനു മുമ്പ് മമ്മൂട്ടിക്കു വേണ്ടി ദി കിംഗ്, ദുബായ് എന്നീ ചിത്രങ്ങള്‍ക്ക് രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ദി കിംഗ് സൂപ്പര്‍ഹിറ്റായപ്പോള്‍ ദുബായ് ബോക്സോഫീസ് ദുരന്തമായിരുന്നു.
തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളുടെ ഹാങോവറില്‍ കണ്ടുമടുത്ത രംഗങ്ങളും അമിതമായ നാടകീയതയും കൂട്ടിക്കലര്‍ത്തി രഞ്ജി പണിക്കര്‍ എഴുതിക്കൂട്ടിയ ചിത്രമായിരുന്നു ദുബായ്. ആ ചിത്രം അര്‍ഹിക്കുന്ന പരാജയം തന്നെ ഏറ്റുവാങ്ങി. ദുബായിലെ പിശകുകള്‍ രഞ്ജി പണിക്കര്‍ രൗദ്രത്തില്‍ ആവര്‍ത്തിക്കുമോ? ഇല്ലെന്ന് പ്രതീക്ഷിക്കാം. സംവിധാനം ചെയ്ത ആദ്യചിത്രം ഭരത്ചന്ദ്രന്‍ ഐപിഎസ് ഹിറ്റായതിന്റെ ആത്മവിശ്വാസവുമായാണ് ഇത്തവണ രഞ്ജി പണിക്കരെത്തുന്നത്.
തുളസീദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് കോളജ് കുമാരന്‍. തുളസീദാസ് മിസ്റ്റര്‍ ബ്രഹ്മചാരിയിലാണ് ഇതിനു മുമ്പ് മോഹന്‍ലാല്‍ നായകനായിട്ടുള്ളത്. ആ ചിത്രം പരാജയമായിരുന്നു.
മോഹന്‍ലാലിന്റെ സൂപ്പര്‍നായക ഇമേജും കോമഡിയുമെല്ലാം ചേര്‍ത്ത് ഒരുക്കിയ കച്ചവട മസാലയായിരുന്നു മിസ്റ്റര്‍ ബ്രഹ്മചാരി. എന്നാല്‍ ചേരുവകളൊന്നും ശരിയാവാതെ വന്ന ആ തട്ടിക്കൂട്ടല്‍ ഐറ്റത്തെ പ്രേക്ഷകര്‍ കയ്യൊഴിഞ്ഞു.
തുളസീദാസിന്റെ ക്രെഡിറ്റില്‍ ഇതുവരെ സൂപ്പര്‍ഹിറ്റുകളൊന്നുമില്ല. കോളജ് കുമാരന്‍ ആ പോരായ്മ നികത്തുമോ? ലാലിന് കുമാരന്‍ ഒരു തിരിച്ചുവരവൊരുക്കുമോ?


Click it and Unblock the Notifications