»   » അപ്പം ചുട്ട അമ്മായിയെ ചൊല്ലി വീണ്ടും അടി

അപ്പം ചുട്ട അമ്മായിയെ ചൊല്ലി വീണ്ടും അടി

Posted By:
Subscribe to Filmibeat Malayalam
Nithya
ഉസ്താദ് ഹോട്ടലിലെ അപ്പം ചുട്ട അമ്മായിയെ ചൊല്ലി വീണ്ടും അടി. ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഒരു റിയാലിറ്റി ഷോയില്‍ വച്ചാണ് എംജി ശ്രീകുമാര്‍ പാട്ടിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

ഗായിക പാട്ടില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് എംജി ശ്രീകുമാര്‍ ആരോപിച്ചത്. റിക്കാര്‍ഡിങ് സ്റ്റുഡിയോയിയില്‍ ശ്രുതി പലതവണ കറക്റ്റ് ചെയതതിന് ശേഷം കപ്യൂട്ടറിലിട്ട് പ്രോസസ് ചെയ്താണ് പാട്ട് നന്നാക്കിയിരിക്കുന്നത്. ഇക്കാര്യം കേള്‍ക്കുന്നവര്‍ക്ക് പെട്ടന്ന് മനസ്സിലായിക്കോളണമെന്നില്ല. എന്നാല്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ പെട്ടന്ന് മനസ്സിലാവും-എംജി ശ്രീകുമാര്‍ പറഞ്ഞു.

ഒരിക്കലും ഒരു ലൈവ് സ്റ്റേജ് ഷോയില്‍ ഇതേ മികവോടെ പാടാന്‍ ഗായികയ്ക്ക് കഴിയില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

എന്നാല്‍ ഇതിനോട് പ്രതികരിച്ച് വിവാദമുണ്ടാക്കാന്‍ താനില്ലെന്ന നിലപാടിലാണ് ഗായികയായ അന്ന കത്രീന. നന്നായി സമയമെടുത്ത് പഠിച്ച് തന്നെയാണ് താന്‍ പാട്ടു പാടിയിരിക്കുന്നത്. മലയാള സിനിമയിലെ മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അന്ന പറയുന്നു.

English summary
Even as his song Ammayi from 'Usthad Hotel' has been lapped up by the masses, its composer Gopi Sunder seems to be going through a fun run in his destiny

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam