രൗദ്രമോ ശൗര്യമോ?
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്തു പേര് നല്‍കണമെന്ന ആശയക്കുഴപ്പത്തിലാണ് രഞ്ജി പണിക്കര്‍. ചിത്രത്തിലെ നായകന്‍ നരേന്ദ്രന്‍ എന്ന പൊലീസ് ഓഫീസര്‍ രൗദ്ര, ശൗര്യ ഭാവങ്ങളണിയുന്നവനാണ്. ഇതില്‍ ഏത് ഭാവം ചിത്രത്തിന്റെ പേരായി സ്വീകരിക്കണം?
ചിത്രത്തിന് ആദ്യം നല്‍കിയ പേര് രൗദ്രം എന്നായിരുന്നു. പിന്നീട് ചിത്രത്തിന്റെ പേര് മാറ്റിയെന്നും ശൗര്യമെന്നാണ് പുതിയ പേരെന്നുമായി അറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ രഞ്ജി പണിക്കര്‍ വീണ്ടും പഴയ പേരിലേക്ക് മടങ്ങിപോയിരിക്കുകയാണത്രെ.
സെറ്റുകളിലെ വാഹനങങ്ങളിലും മറ്റുമുള്ള പോസ്റ്ററുകളില്‍ രൗദ്രം എന്ന പേരാണ് കൊടുത്തിരിക്കുന്നത്. ചിത്രം തിയേറ്ററിലെത്തുമ്പോള് ചിത്രത്തിന്റെ പേരെന്തായിരിക്കും?- രൗദ്രമോ ശൗര്യമോ?
മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ പൊലീസ് വേഷവും രഞ്ജി പണിക്കരുടെ തിരക്കഥയും ചേരുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.
പുതുമുഖം മഞ്ജുവാണ് ചിത്രത്തിലെ നായിക. മരിക്കാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











