രൗദ്രമെത്താന്‍ വൈകും
നവംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം രൗദ്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായില്ല. ഇതുകാരണം ചിത്രത്തിന്റെ റിലീസിംഗ് ജനവരി 26ലേക്ക് മാറ്റി.
ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ക്ക് അസുഖം ബാധിച്ചതിനാലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. കഴിഞ്ഞയാഴ്ച ഷൂട്ടിംഗ് നടന്നിരുന്നില്ല. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തിരക്കുള്ളതിനാല്‍ മമ്മൂട്ടിക്ക് രൗദ്രത്തിനായി നവംബറില്‍ വീണ്ടും ഡേറ്റ് നല്‍കാനായില്ല.
കഥ പറയുമ്പോള്‍ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമാണ്. ഇനി ഈ വര്‍ഷം മമ്മൂട്ടിയുടേതായി കഥ പറയുമ്പോള്‍ മാത്രമാണ് റിലീസ് ചെയ്യാനുള്ളത്.
മരക്കാര്‍ ഫിലിംസാണ് രൗദ്രം നിര്‍മിക്കുന്നത്. രൗദ്രത്തിന്റെ റിലീസിംഗ് മാറ്റിവച്ചതിനാല്‍ മമ്മൂട്ടിയുടെ നസ്രാണിക്ക് കൂടുതല്‍ ദിവസങ്ങള്‍ തിയേറ്ററുകളില്‍ തുടരാനാവും. നസ്രാണിയുടെ വിതരണം മരക്കാര്‍ ഫിലിംസാണ്.


Click it and Unblock the Notifications