കെജിഎഫില്‍ മകനെ മോശമായി ചിത്രീകരിക്കുന്നു! ഷൂട്ടിംഗ് തടയണമെന്ന് യഥാര്‍ത്ഥ റോക്കിയുടെ അമ്മ

By Midhun Raj

കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായ കെജിഎഫ് ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമകളിലൊന്നാണ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്. സാന്‍ഡല്‍വുഡിലെ റോക്കിങ് സൂപ്പര്‍ സ്റ്റാറായ യഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരുന്നത്.

കെജിഎഫ് 2വിന്റെ

കെജിഎഫ് 2വിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെജിഎഫ് അടക്കി ഭരിച്ചിരുന്ന റൗഡി തങ്കത്തിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. കെജിഎഫ് 2 ഷൂട്ടിംഗിനിടെ പുരോഗമിക്കുന്നതിനിടെ തന്റെ മകന്റെ പേര് ചീത്തയാക്കുന്നു എന്ന് ആരോപിച്ച് റൗഡി തങ്കത്തിന്റെ അമ്മ രംഗത്തുവന്നിരുന്നു. യഷ് നായകനാക്കുന്ന ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. തങ്കത്തിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജെഎംഎഫ് സെക്കന്റ് അഡീഷണല്‍ കോര്‍ട്ട് നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിര്‍ത്തിവെക്കണം എന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം റൗഡി തങ്കത്തെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസ് കോടതി പരിഗണിക്കുന്നത്. പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട തങ്കത്തിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് കെജിഎഫിലെ നായകകഥാപാത്രമായ റോക്കി ഭായിയെ സൃഷ്ടിച്ചിരിക്കുന്നത്.

Recommended Video

KGF രണ്ടാം ഭാഗത്തിന് തുടക്കമായി | filmibeat Malayalam
നേരത്തെ കോളാര്‍ ഖനി മേഖലയിലെ

നേരത്തെ കോളാര്‍ ഖനി മേഖലയിലെ ചിത്രീകരണം കോടതി തടഞ്ഞത് കാരണം ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി നാശത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പരിസരവാസി നല്‍കിയ ഹര്‍ജിയിലാണ് കോലാര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയുടെ നടപടി ഉണ്ടായത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലും ബാംഗളൂരുവിലും കൂറ്റന്‍ സെറ്റുകളിട്ട് തുടരാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അടുത്തിടെയായിരുന്നു കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്.

രണ്ടാം ഭാഗത്തില്‍

രണ്ടാം ഭാഗത്തില്‍ യഷിന്റെ വില്ലനായി ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ് അഭിനയിക്കുന്നത്. സിനിമയില്‍ അധീര എന്ന റോളിലാണ് ബോളിവുഡ് സൂപ്പര്‍താരം എത്തുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തില്‍ വളരെയധികം പ്രാധാന്യമുളെളാരു വേഷം കൂടിയായിരിക്കും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

കെജിഎഫ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ്

കെജിഎഫ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന സൂചനയോടെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും കെജിഎഫിന്റെ രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വ്യക്തമാക്കിയിരുന്നു.കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം ബ്രഹ്മാണ്ഡമായി തന്നെയാണ് എടുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X