അങ്ങനെ അങ്ങ് പോയാലോ!! ആർ ആർ ആറിന്റെ മെഗാ ലോഞ്ചിൽ പ്രഭാസ് റാണയോട് ചെയ്തത്... കാണൂ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർആർആറിന്റെ മെഗാലോഞ്ചിങ്ങിന്റെ ചിത്രങ്ങളാണ്.
ഇന്ത്യൻ സിനിയിൽ ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ബാഹുബലി. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അത് നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ നായകൻ ബാഹുബലിയാണെങ്കിലും വില്ലനായ പല്ല് വാർ ദേവൻ ജനങ്ങളുടെ പ്രിയപ്പെട്ടതായിരുന്നു. ക്യാമയ്ക്ക് മുന്നിൽ പരസ്പരം ചീറപ്പഞ്ഞ് എത്തുമെങ്കിലും സംവിധായകൻ കട്ട് പറഞ്ഞാൽ ഇവർക്കിടയിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. അത്ര അടുത്ത സുഹൃത്തുക്കളാണ് പ്രഭാസും റാണയും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർആർആറിന്റെ മെഗാലോഞ്ച് ചിത്രങ്ങളാണ്. ചടങ്ങിൽ റാണയും പ്രഭാസും പങ്കെടുത്തിരുന്നു. ചടങ്ങിനിടെയുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ഒരു കൈ കൊണ്ട് ജൂനിയർ എൻടി ആറിനെ കെട്ടിപ്പിടിക്കുകയും അടുത്ത കൈകൊണ്ട് റാണയുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുകയാണ് പ്രഭാസ്. ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.പ്രഭാസ്- റാണാ സൗഹൃദം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രചരിക്കുന്നത്.

ബാഹുബലിയുടെ വൻ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. ജൂനിയർ എൻടി ആറും, റാം ചരൺ തേജയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം(11-11-2018) ഹൈദരാബാദിൽ വെച്ച് നടന്ന ചിത്രത്തിന്റെ മെഗാ ലോഞ്ചിൽ ചിരഞ്ജീവി, കല്യാണ്‍ റാം തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











