രാജമൗലിയുടെ ആർ ആർ ആർ ആരംഭിച്ചു!! ലൊക്കേഷൻ ചിത്രം പുറത്ത്, കാണൂ
ചിത്രത്തിൽ സമന്തയാണ് നായികയായി എത്തുന്നതെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ജൂനിയർ എൻടി ആറും, റാം ചരൺ തേജയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ആർ ആർ ആർ നിർമ്മിക്കുന്നത് ഡിവിവി ധനയ്യനാണ്.

ചിത്രത്തിൽ സമന്തയാണ് നായികയായി എത്തുന്നതെന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലി പോലെ വിഷ്വൽ എഫ്കക്ടസിന് പ്രധാന്യം നൽകി കൊണ്ട് പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ആർ ആർആർ. അതേസമയം ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല.
ബാഹുബലി ആഗോളതലത്തിൽ തന്നെ തരഗം സൃഷ്ടിച്ചതു കൊണ്ട് വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. നവംബർ 11 നായിരുന്നു ചിത്രത്തിന്റെ മെഗാ ലോഞ്ച് നടന്നത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ടോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. പ്രഭാസ്, റാണ, ചിരഞ്ജീവി, കല്യാണ്‍ റാം എന്നിവർ എത്തിയിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











