അമലപോളിനും ഡിമാന്റ് കൂടുന്നു
ചുരുങ്ങിയ കാലംകൊണ്ട് വെള്ളിത്തിരയില്‍ തന്റേതായ ഇടം കണ്ടെത്തി താരമാണ് അമല പോള്‍. തെന്നിന്ത്യയില്‍ ഇപ്പോള്‍ മലയാളി സനിമാ നടിമാര്‍ തമ്മിലാണ് പൊരിഞ്ഞ മത്സരം നടക്കുന്നത്. അതില്‍ അമലപോള്‍ നയന്‍താരയ്ക്ക് പഠിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. നയന്‍താരയ്ക്ക് പിന്നില്‍ സഞ്ചരിക്കുന്ന അമല തന്റെ അടുത്ത തെലുങ്ക് ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ഒരു കോടി രൂപയാണത്രെ.
വാസ്ത നീ വേണുക എന്ന ചിത്രത്തിന് വേണ്ടിയാണ് അമലയ്ക്ക ഒരു കോടി രൂപ പ്രതഫലമായി നല്‍കുന്നത്. തെലുങ്കില്‍ ഒന്നാം നിര നായികമാരുടെ നിരയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രഫലമിരട്ടിക്കലെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അമല പോള്‍ ഇതിനെ തള്ളി. ഒന്നാം നിര നായികമാര്‍ രണ്ടാ നിര നായികമാര്‍ എന്ന ആശയം എന്താണെന്ന് തന്നെ മനസ്സിലാകുന്നില്ലെന്നാണ് അമല പറയുന്നത്.
ഒരു നടി അര്‍ഹിക്കുന്നതെന്താണോ അതാണ് പ്രതിഫലം കൊണ്ട് അവള്‍ക്ക് ലഭിക്കുന്നതെന്ന് അമല പറയുന്നു. മാത്രമല്ല ഈ ചിത്രത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും വിദേശത്താണ്. അപ്പോള്‍ മറ്റ് സിനിമകള്‍ക്കൊന്നും ഡേറ്റ് നല്‍കാന്‍ കഴിയില്ല. അതിനാലാണ് ഇത്രയും പ്രഫലം വാങ്ങുന്നതെന്ന് അമല പറഞ്ഞു. ചിത്രത്തിലെ നായകന്‍ ഹാവ്ഷി അത്രവലിയ പ്രശസ്തനൊന്നുമല്ല. നായകന്‍ പ്രശസ്തനോ അപ്രശസ്തനോ എന്നതല്ല തന്റെ കഥാപാത്രത്തെയാണ് ഞാന്‍ നോക്കുന്നതെന്ന് അമല പറയുന്നു.
അമലയ്‌ക്കൊപ്പം അഭിനയിച്ച ചില പ്രശ്ത നായകന്മാരെ കാണാം.

അമല പോളും പ്രതിഫലം കൂട്ടി
റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് അമല മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ജോഡി ചേര്‍ന്നത്. ജനറേഷന്‍ ഗ്യാപ്പുകളെ ബേധിച്ച് ചിത്രം മികച്ച വിജയം നേടുകയും ചെയ്തു

അമല പോളും പ്രതിഫലം കൂട്ടി
തലൈവ എന്ന ചിത്രത്തിലൂടെ തമിഴകത്തെ ഇളയ ദളപതിയുടെ നായികയായ അമലയ്ക്ക് ഇപ്പോള്‍ തമിഴകത്ത് നല്ല ഡിമാന്റാണ്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അമലയ്ക്ക് ഷൈന്‍ ചെയ്യാന്‍ സാധിച്ചു

അമല പോളും പ്രതിഫലം കൂട്ടി
ഇന്ധരമയിലതോ എന്ന ചിത്രത്തിലൂടെ തെലുങ്ക് യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്റെ നായികയായി അമലപോള്‍ അഭിനയിച്ചു. ഇത് അമലയ്ക്ക് തെലുങ്കില്‍ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി

അമല പോളും പ്രതിഫലം കൂട്ടി
മാധവനും ആര്യയും ഒന്നിച്ചെത്തിയ വേട്ടൈ എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായാണ് അമല അഭിനയിച്ചത്

അമല പോളും പ്രതിഫലം കൂട്ടി
കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചത്രമാണ് തമിഴില്‍ അമലയെ കുറിച്ച മറ്റൊരു ചിത്രം. സിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ അമലയുടെ നായകന്‍

അമല പോളും പ്രതിഫലം കൂട്ടി
നായക് എന്ന ചിത്രത്തിലൂടെ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നിരയിലേക്ക് നീങ്ങുന്ന രാം ചരണിന്റെ നായികയായും അമല പ്രത്യക്ഷപ്പെട്ടു

അമല പോളും പ്രതിഫലം കൂട്ടി
ബെജ്വാഡെ എന്ന ചിത്രത്തിലാണ് അമല നാഗ ചൈതന്യയുടെ നായികയായെത്തിയത്

അമല പോളും പ്രതിഫലം കൂട്ടി
ഈഗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാനിയാണ് അമലയുടെ മറ്റൊരു നായകന്‍. ജഡ പയ് കപിര്‍ഞ്ഞു എന്ന ചിത്രത്തിലാണ് നാനിയും അമലയും ജോഡി ചേരുന്നത്

അമല പോളും പ്രതിഫലം കൂട്ടി
ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലൂടെ മലയാളികളുടെ യുവനടന്‍ ഫഹദ് ഫാസിലിന്റെ നായികയായും അമല പോള്‍ എത്തി.

അമല പോളും പ്രതിഫലം കൂട്ടി
ഒടുവില്‍ റിലീസ് ചെയ്ത നിമര്‍ന്തു നില്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ജയം രവിയുടെ നായികയായെത്തിയത്.

അമല പോളും പ്രതിഫലം കൂട്ടി
തമിഴില്‍അ മല അടുത്തതായി നായികയാുന്നത് ധനുഷിന് വേണ്ടിയാണ്. വേലയില്ലാ പട്ടത്താരി എന്നാണ് ചിത്രത്തിന്റെ പേര്


Click it and Unblock the Notifications