»   » എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു; വിമല്‍

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു; വിമല്‍

Posted By:
Subscribe to Filmibeat Malayalam

ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ഒരു അനക്കം ഉണ്ടാക്കിയ സിനിമയായിരുന്നു ആര്‍ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍. പൃഥ്വിരാജും പാര്‍വ്വതി മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 19 ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത് 20 കോടിയാണ്.

അപൂര്‍വ്വ പ്രണയകഥയായ മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തെ വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകന്‍ ആര്‍ എസ് വിമലിന്റെ പ്രയത്‌നം ഒന്നു വേറെ തന്നെയാണ്. അതേ ഒരു നീണ്ട നാളത്തെ ഒരു പ്രയത്‌നം തന്നെയാണ് ചിത്രത്തിന് വേണ്ടി സംവിധായകന്‍ നടത്തിയത്.

എപ്പോഴൊക്കെയൊ പാതിവഴിയില്‍ വച്ച് ചിത്രം ഉപേക്ഷിക്കാന്‍ പോലും സംവിധായകന്‍ തയ്യാറായ നിമിഷങ്ങള്‍ ഉണ്ട്. ഇത്രയുമൊക്കെ കഷ്ടപാടുകള്‍ സഹിച്ച് ചിത്രത്തെ പ്രേക്ഷകരുടെ മുമ്പിലെത്തിക്കുമ്പോള്‍ അത് പരാജയമായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് ആര്‍ എസ് വിമല്‍ പറയുന്നു. തുടര്‍ന്ന് വായിക്കുക.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

നീണ്ട നാളുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ഒരു മികച്ച ചിത്രമാണ് ആര്‍ എ സ് വിമലിന്റെ എന്ന് നിന്റെ മൊയതീന്‍. ചിത്രം തിയേറ്ററില്‍ എത്തി 19 ദിവസം പിന്നിടുമ്പോള്‍ 20 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

ചാനലില്‍ പ്രോഗ്രം പ്രൊഡ്യൂസറായി ജോലി ചെയ്യുകയായിരുന്നു ആര്‍ എ സ് വിമല്‍. പിന്നീട് ഈ ജോലി ഉപേക്ഷിച്ചാണ് ആര്‍ എസ് വിമല്‍ എന്ന് നിന്റെ മൊയ്തീന് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തെ കുറിച്ച് ആദ്യം ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിന് ശേഷമാണ് മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തെ വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ഏകദ്ദേശം ആറ് വര്‍ഷം വിമല്‍ ചിത്രത്തിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

ഉണ്ടായിരുന്ന ജോലി വേണ്ടന്ന് വച്ചാണ് വിമല്‍ എന്ന് നിന്റെ മൊയ്തീന് വേണ്ടി ഇറങ്ങി തിരിക്കുന്നത്. അതിനിടയില്‍ കുടുംബത്തെ പോലും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. അപ്പോഴും വിമലിന്റെ കുടുംബത്തിന് തുണയായത് ഭാര്യയുടെ ജോലിയായിരുന്നു.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

ചിത്രീകരണം തുടങ്ങിയപ്പോഴും ചിത്രത്തിനെതിരേ പലരും വന്നു. ഒരു പക്ഷേ അവിടെ വച്ച് എന്ന് നിന്റെ മൊയതീന്‍ ഇല്ലാതാകുമായിരുന്നു. എന്നിട്ടും പിടിച്ച് നിന്നു.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

ഇത്രയും കഷ്ടപാടുകള്‍ സഹിച്ച് ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ പരാജയമായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. ആര്‍ എസ് വിമല്‍ പറയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ പരാജയമായിരുന്നുവെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു

ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് എന്ന് നിന്റെ മൊയ്തീനെ സ്വീകരിച്ചത്.

English summary
The flick had already crossed 20 crore mark in box office within four weeks of its running.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam