പൃഥ്വിരാജിന്റെ കര്‍ണന്‍ 5000 തിയേറ്ററുകളില്‍, ബോക്‌സോഫീസ് പ്രവചനങ്ങളുമായി സംവിധായകന്‍!

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ചിത്രം...

By Sanviya

മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ചിത്രം. 300 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രമായിരിക്കും കര്‍ണനെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ പറയുന്നു.

2017ല്‍ മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എസ് വിമല്‍ കര്‍ണനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചും ബോക്‌സോഫീസ് പ്രവചനങ്ങളെ കുറിച്ചും സംവിധായകന്‍ ആര്‍എസ് വിമല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

 ചിത്രീകരണം

ചിത്രീകരണം

2017 മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. എട്ടു മാസമാണ് ചിത്രീകരണത്തിന് വേണ്ടി വരുന്നത്. പ്രീ-വിഷ്വല്‍ ആനിമേഷന്‍ നോക്കിയാണ് സെറ്റിടുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ് രാമോജി റാവു ഫിലിം സിറ്റിയില്‍ വച്ചായിരിക്കുമെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ പറയുന്നു.

 നാലു ഭാഷകളില്‍

നാലു ഭാഷകളില്‍

നാലു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രീകരണം. ഇംഗ്ലീഷ് പതിപ്പും ആലോചനയിലുണ്ട്. തെന്നിന്ത്യയിലെ വിവിദ ഭാഷകളിലെ സൂപ്പര്‍താരങ്ങളെയും ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

റിലീസ്

റിലീസ്

5000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യയിലും പുറത്തും ചിത്രത്തിന്റെ മാര്‍ക്കറ്റിന് നന്നായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതായി ആര്‍എസ് വിമല്‍ പറയുന്നു.

ബജ്രംഗി ഭായ്ജാനും ബാഹുബലിയും

ബജ്രംഗി ഭായ്ജാനും ബാഹുബലിയും

ബജ്രംഗി ഭായ്ജാനും ബാഹുബലിയും 500 കോടിക്ക് മുകളില്‍ ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കി. രണ്ട് ചിത്രങ്ങളും ബോക്‌സോഫീസ് കളക്ഷന്‍ നേടിയത് അന്യഭാഷയില്‍ നിന്നു കൂടിയാണ്. 400 കോടി ബജറ്റില്‍ തമിഴ് എന്തിരനും തെലുങ്കില്‍ ബാഹുബലിയും ആലോചിക്കുന്നത് അവിടെയുള്ള ഹോം മാര്‍ക്കറ്റ് മാത്രം ഉദ്ദേശിച്ചല്ല. യൂണിവേഴ്‌സല്‍ അപ്പീലുള്ള ഒരു ചിത്രം സാധ്യമായാല്‍ നമുക്കും മാര്‍ക്കറ്റിനെ വിപുലീകരിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X