»   » മൊയ്തീനിലെ ആ ഗാനം എന്നെ കളിയാക്കി ഉണ്ടാക്കി, പൃഥ്വിരാജിനെ കുറിച്ച് പറയുന്നത് പച്ച കള്ളം

മൊയ്തീനിലെ ആ ഗാനം എന്നെ കളിയാക്കി ഉണ്ടാക്കി, പൃഥ്വിരാജിനെ കുറിച്ച് പറയുന്നത് പച്ച കള്ളം

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് രമേശ് നാരായണനായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ 'ശാരദാബരം' എന്നു തുടങ്ങുന്ന ഗാനത്തിനായിരുന്നു രമേശ് നാരായണന് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം രമേശ് നാരായണന്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെയും നായകന്‍ പൃഥ്വിരാജിനെതിരെയും വിമര്‍ശനവുമായി എത്തിയിരുന്നു.

ചിത്രത്തില്‍ താന്‍ സംഗീതം നല്‍കിയ രണ്ട് ഗാനങ്ങള്‍ പൃഥ്വിരാജ് ഇടപ്പെട്ട് ഒഴിവാക്കിയെന്നും ടൈറ്റിലിലെ നിര്‍മ്മാതാവ് എന്ന സ്ഥാനത്ത് നിന്നും ആര്‍ എസ് വിമല്‍ തന്നെ ചവിട്ടി താഴ്ത്തിയെന്നുമാണ് രമേശ് നാരായണന്‍ ആരോപിച്ചത്. ഇപ്പോഴിതാ സംവിധായകന്‍ ആര്‍ എസ് വിമല്‍ രമേശ് നാരായണന്റെ വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുന്നു. രമേശ് നാരായണന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതൊക്കെയെന്ന് ആര്‍ എസ് വിമല്‍ പറയുന്നു.

prithviraj-vimal

ഒരു സിനിമയില്‍ എത്ര ഗാനം വേണമെന്നും അത് എങ്ങനെയാണെന്നും തീരുമാനിക്കേണ്ടത് സംവിധായകനാണ്. ഇപ്പോള്‍ പൃഥ്വിരാജിന്റെ പേരില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം കല്ലു വച്ച നുണ, ആര്‍ എസ് വിമല്‍ പറയുന്നു. പി ജയചന്ദ്രനെ കൊണ്ട് ആ ഗാനം പാടിക്കാതിരിക്കാന്‍ പൃഥ്വിരാജ് ശ്രമിച്ചുവെന്ന് രമേശ് പറയുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല. 'ശാരദാംബരം' എന്ന് തുടങ്ങുന്ന ഗാനം പൃഥ്വിരാജിനെ കൊണ്ടാണ് ഞാന്‍ പാടിക്കാനിരുന്നത്.

എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ പൃഥ്വിരാജ് തന്നെയാണ് പറഞ്ഞത് ആ ഗാനം ജയേട്ടനെ കൊണ്ട് പാടിപ്പിക്കാമെന്ന്. ഇപ്പോള്‍ അതിനെല്ലാം വിപരീതമായാണ് രമേശ് നാരയാണന്‍ പറയുന്നതെന്ന് ആര്‍ എസ് വിമല്‍ പറയുന്നു. തന്റെ എട്ട് വര്‍ഷത്തെ കഷ്ടപ്പാടിന്റെ പ്രതിഫലമാണ് എന്ന് നിന്റെ മൊയ്തീന്റെ വിജയം. അതിലെ ഓരോ ഷോട്ടും ഓരോ ഡയലോഗും ഞാന്‍ അളന്ന് മുറച്ച് തന്നെ ഉണ്ടാക്കിയതാണ്. ആര്‍ എസ് വിമല്‍ വ്യക്തമാക്കി.

രമേശ് നാരായണന് അവാര്‍ഡ് കിട്ടിയ ഗാനം തന്നെ കളിയാക്കാനായി ഈണമിട്ടതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അതാണ് സത്യം. ആ ഗാനം ഒരു ഹിന്ദുസ്ഥാനിയിലെ ശോകഗാനം പോലെയാണ് ഒരുക്കിയത്. പിന്നീട് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ പിന്നെ ഇങ്ങനെ ആവട്ടെ എന്ന് പറഞ്ഞ് എന്നെ പരിഹസിച്ച് ഉണ്ടാക്കിയതാണ്. ആര്‍ എസ് വിമല്‍ പറഞ്ഞു.

English summary
RS Vimal about Ramesh Narayanan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam