ആര്‍ എസ് വിമല്‍ പുതിയ സിനിമ പ്രഖ്യാപിച്ചു; ചരിത്ര നായകനായെത്തുന്നത് സൂപ്പര്‍സ്റ്റാര്‍!!

എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ മുന്‍നിര സംവിധായകരുടെ കൂട്ടത്തിലേക്ക് കസേര വലിച്ചിട്ടിരുന്ന സംവിധായകനാണ് ആര്‍ എസ് വിമല്‍. തുടകക്കാരന്റേതായ ഒരു പതര്‍ച്ചയുമില്ലാതെയായിരുന്നു അവിടെ നിന്നിങ്ങോട്ടുള്ള വിമലിന്റെ സിനിമാ ജീവിതം.

സംവിധാനം ചെയ്ത സിനിമയും നിര്‍മിച്ച സിനിമയും റിലീസ് അറിയാതെ നില്‍ക്കെ, ആര്‍ എസ് വമല്‍ പുതിയ ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെ ഇക്കാര്യം ആര്‍ എസ് വിമല്‍ തന്നെയാണ് അറിയിച്ചത്. തിരുവനന്തപുരം ശ്രീപത്മനാഭനുള്ള സമര്‍പ്പണമായിട്ടാണ് സിനിമ ഒരുക്കുന്നത്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നൊരു നായകനെ പുനസൃഷ്ടിയ്ക്കുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍താരമായിരിക്കും നായകന്‍. ധര്‍മരാജ്യം എന്നാണ് സിനിമയുടെ പേര്.

rsvimalanddharmarajya


വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സഹായോത്തോടെ ലണ്ടനില്‍ ചിത്രീകരിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകത ധര്‍മരാജ്യത്തിനുണ്ടത്രെ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ നിര്‍മിയ്ക്കുന്നത്. സിനിമയെ കുറിച്ച് അറിയുന്നതിനെക്കാള്‍ നായകന്‍ ആരായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സജീവമാവുന്നത്. പൃഥ്വിരാജ് തന്നെയായിരിക്കുമോ അതോ സുരേഷ് ഗോപിയോ മമ്മൂട്ടിയോ ആയിരിക്കുമോ എന്ന തരത്തിലാണ് ആരാധകരുടെ ചര്‍ച്ച സജീവമാവുന്നത്.

എന്ത് തന്നെയായാലും കൊറോണ വൈറസിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സിനിമാ ലോകം മൊത്തത്തില്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ആര്‍ എസ് വിമല്‍ ഒരു ബ്രഹ്മാണ്ഡ സിനിമ പ്രഖ്യാപിച്ചത് സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ്. അധികം വൈകാതെ കൊറോണ എന്ന മാരി നമ്മെ വിട്ടുപോകുമെന്നും, സിനിമ വ്യവസായം പുനസൃഷ്ടിക്കപ്പെടും എന്നുമുള്ള വിശ്വാസം.

എന്ന് നിന്റെ മൊയ്തീന് ശേഷംആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ എന്ന ബ്രഹ്മാണ്‍ ചിത്രം പ്രഖ്യാപിച്ചു. കോടികളുടെ കണക്കുകള്‍ കൂട്ടിമുട്ടിച്ച് സിനിമയുടെ ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയിലും സജീവിമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കര്‍ണന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് അല്ല നായകന്‍ എന്ന വാര്‍ത്ത വന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ പൃഥ്വി സിനിമയില്‍ നിന്ന് പിന്മാറുകയും ചിയാന്‍ വിക്രം കര്‍ണനായി എത്തുകയും ചെയ്തു. സിനിമയുടെ പേര് മഹാവീര്‍ കര്‍ണന്‍ എന്ന് തീരുമാനിച്ചു.

മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമ അവസാന ഘട്ട ഷൂട്ടിങിനിടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. മഹാവീര്‍ കര്‍ണന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആര്‍ എസ് വിമല്‍ നിര്‍മാണ മേഖലയിലേക്കും കടന്നിരുന്നു. ചെത്തി മന്ദാരം തുളസി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകരണം ലഭിച്ചു. സിനിമയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

rsvimalfbpostdharmarajya

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X