Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ദിലീപിനേയും കാവ്യ മാധവനേയും കുറിച്ച് അങ്ങനെ പറഞ്ഞിരുന്നോ? മറുപടിയുമായി ആര്‍എസ് വിമല്‍! കാണൂ!
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ കൊണ്ടാടിയ സംഭവങ്ങളിലൊന്നായിരുന്നു എന്ന് നിന്റരെ മൊയ്തീനെക്കുറിച്ച് ആര്‍ എസ് വിമല്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ ആദ്യം സമീപിച്ചിരുന്നത് കാവ്യ മാധവനെയായിരുന്നുവെന്നും അതിന് മുന്നോടിയായി ഡോക്യുമെന്ററിയും തിരക്കഥയുമൊക്കെ കേള്‍പ്പിച്ചിരുന്നുവെന്നും സിനിമയില്‍ അഭിനയിക്കുന്നതിനായി താരം സമ്മതിച്ചുവെന്നും വിമല്‍ പറഞ്ഞുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നായകനായി നിശ്ചയിച്ചിരുന്നത് ദിലീപിനെയായിരുന്നു. കാവ്യ മാധവന്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ താരം അനൂകൂല തീരുമാനം പറഞ്ഞുവെങ്കിലും പിന്നീട് അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയതെന്നും അതിന്‍രെ പേരില്‍ താനും പൃഥ്വിരാജുമൊക്കെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഫഹദോ പൃഥ്വിയോ ആരാണ് റിയല്‍ ബോക്സോഫീസ് കിംഗ്? നയന്‍ കുതിക്കുന്നു ഒപ്പം കുമ്പളങ്ങിയും! കാണൂ!
മലയാളികള്‍ നെഞ്ചേറ്റിയ പ്രണയ ചിത്രങ്ങളിലൊന്നു കൂടിയാണ് എന്ന് നിന്റെ മൊയ്തീന്‍. കാഞ്ചനമാല-മൊയ്തീന്‍ പ്രണയവും ഇരുവഴഞ്ഞിപ്പുഴയുമൊക്കെ പ്രേക്ഷകരുടേത് കൂടിയായി മാറുകയായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ വിമല്‍ അടുത്ത സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി മഹാവീര്‍ കര്‍ണ്ണയുമായി എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പൃഥ്വിയുടെ തിരക്ക് കാരണം ചിത്രത്തിലേക്ക് വിക്രമെത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്നുള്ള സന്തോഷ വാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം താരമെത്തിയത്. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ആര്‍ എസ് വിമല്‍ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്
മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

തിരിച്ചെത്തിയതേയുള്ളൂ
മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും. അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ . ആരോ പടച്ചു വിട്ട ,ഒരേ അച്ചിൽ വാർത്തവ.

അവനങ്ങനെ വളരേണ്ട
ഒരുപാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്.
എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

നുണകള്‍ സത്യമാവില്ല
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
"ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല" എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും. ദിലീപിന്‍റെ പുതിയ സിനിമയായ കോടതിസമക്ഷം ബാലന്‍ വക്കീലിന്‍റെ റിലീസിന് മുന്നോടിയായാണ് ഇത്തരത്തിലൊരു പബ്ലിസിറ്റി സ്റ്റണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകരാണ് ഇവിടെയുള്ളതെന്നും അവര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുമാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. പഴയ പിണക്കം മറന്ന് വിനയനും മോഹന്‍ലാലും ഒന്നിക്കുകയാണ്. അത് പോലെ കാലം മായ്ക്കാത്ത മുറിവുകളുണ്ടോയെന്നാണ് മറ്റൊരാള്‍ ചോദിച്ചിട്ടുള്ളത്.
പോസ്റ്റ് കാണാം
ആര്‍എസ് വിമലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ