»   » കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി, ആര്‍ എസ് വിമല്‍

കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി, ആര്‍ എസ് വിമല്‍

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായി. സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്നെയാണ് കര്‍ണന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

സംഗീത സംവിധാകന്‍ രമേശ് നാരയണന്റെ ആരോപണത്തെ തുടര്‍ന്ന് പൃഥ്വിരാജും ആര്‍എസ് വിമലും തെറ്റി പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല, തിരക്കഥ പൂര്‍ത്തിയായ വിവരം ആര്‍ എസ് വിമല്‍ അറിയിച്ചു.


rs-vimal

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് കര്‍ണന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്.


വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..


കർണൻ തിരക്കഥ പൂർത്തിയായി....


Posted by RS Vimal on Friday, March 25, 2016
English summary
Rs Vimal' Karnan script completed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam