അപൂര്‍വ്വ പ്രണയ ചിത്രത്തിലെ നായകനായ പൃഥ്വിയെ വച്ച് വീണ്ടുമൊരു വിമല്‍ ചിത്രം!
മൊയ്തീന്‍ കാഞ്ചനമാല പ്രണയം മനോഹരമായി വെള്ളിത്തിരയില്‍ എത്തിച്ച ആര്‍ എസ് വിമലല്‍ പുതിയ ചിത്രത്തിലേക്ക്. പുതിയ ചിത്രത്തിലേക്കും പൃഥ്വിരാജാണ് നായകനായി എത്തുന്നതെന്ന് സംവിധായകന്‍- ആര്‍ എസ് വിമല്‍. ചിത്രത്തെ കുറിച്ച് പൃഥ്വിരാജുമായി സംസാരിച്ചിട്ടുണ്ടെന്നും വിമല്‍ പറയുന്നു.
എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിനെ നായകനാക്കിയതിന് വിമലിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. മൊയ്തീന്റെ കഥപാത്രം അവതരിപ്പിക്കാന്‍ മറ്റൊരു നടന്‍ മലയാള സിനിമയില്‍ ഇല്ലെന്നായിരുന്നു വിമല്‍ പറഞ്ഞത്. ഹീറോയിസം തോന്നിക്കുന്ന നടന്‍ അത് പൃഥ്വിരാജ് തന്നെ. വിമല്‍ പറഞ്ഞു.

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, കോഹിനൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമാണ് എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രം റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടു. 10.5 കോടിയാണ് ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.
കൂടാതെ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍. ബി ജയമോഹനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഇതിഹാസ സംബന്ധമായ സ്യമന്തകമാണ് പൃഥ്വിയുടെ അടുത്ത ചിത്രം.


Click it and Unblock the Notifications