മൊയ്തീന് ശേഷം കലക്കനൊരു പ്രണയകഥയോ? ആര്‍എസ് വിമല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പുറത്ത്

Recommended Video

Chethi Manthaaram Thulasi Title Launch | FilmiBeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ സംവിധായകനാണ് ആര്‍ എസ് വിമല്‍. ശേഷം ബിഗ് ബജറ്റ് ചിത്രമായ മഹവീര്‍ കര്‍ണ സംവിധാനം ചെയ്യുകയായിരുന്നു അദ്ദേഹം. വിക്രം നായകനായിട്ടെത്തുന്ന സിനിമയുടെ ഷൂട്ടിങ് തല്‍കാലത്തേക്ക് നിര്‍ത്തി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകന്‍.

സംവിധാനത്തിന് പിന്നാലെ താന്‍ ഒരു നിര്‍മാതാവ് കൂടി ആവുകയാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആര്‍എസ് വിമലിന്റെ നിര്‍മാണത്തിലെത്തുന്ന ആദ്യ സിനിമയുടെ ടൈറ്റില്‍ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ വന്നിരിക്കുകയാണ്.

 sunny-wayn

ചെത്തി മന്ദാരം തുളസി എന്നാണ് സിനിമയുടെ പേര്. സണ്ണി വെയിന്‍ ആണ് നായകനായിട്ടെത്തുന്നത്. ഒരു മഞ്ഞുമലയില്‍ നായകനായും നായികയും സ്‌നേഹാര്‍ദ്രമായി കിടക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലിന്റെ കലക്കനൊരു പ്രണയ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X