»   » കര്‍ണ്ണന് ചുറ്റും പാരകളാണ്, ആരോടും ഒന്നും പറയാന്‍ കഴിയില്ല എന്ന് ആര്‍ എസ് വിമല്‍

കര്‍ണ്ണന് ചുറ്റും പാരകളാണ്, ആരോടും ഒന്നും പറയാന്‍ കഴിയില്ല എന്ന് ആര്‍ എസ് വിമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

പുലിമുരുകന്‍ ഇഫക്ട്; മലയാളത്തില്‍ വരാനിരിക്കുന്ന കൂറ്റന്‍ പടങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളും


കര്‍ണന്‍ എന്ന ചിത്രത്തിന് ചുറ്റും പാരകളാണെന്നും ആരോടും ഒന്നും പറയാന്‍ കഴിയില്ല എന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആര്‍ എസ് വിമല്‍ പറഞ്ഞു.


എതിര്‍പ്പുകളും പാരയും

പാരകളാണു ചുറ്റും, ഒരു കാര്യവും ആരോടും പറയാന്‍ കഴിയാത്ത അവസ്ഥ. കര്‍ണ്ണന്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതിനോടകം നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ക്ക് കയ്യും കണക്കുമില്ല.


എല്ലാം തട്ടിമാറ്റുന്നു

പക്ഷേ അതെല്ലാം ഒന്നൊന്നായി തട്ടി നീക്കി മുന്നോട്ട് പോകുകയാണെന്നും അതിനു വേണ്ടി ഇരുന്നൂറോളം പേര്‍ വരുന്ന സാങ്കേതിക പ്രവര്‍ത്തകര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള ടീം അംഗങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ട് എന്നും വിമല്‍ പറഞ്ഞു.


മൊയ്തീന്റെ വിജയം ആവേശം

എന്നു നിന്റെ മൊയ്തീനു മുമ്പേ മനസിലുണ്ടായിരുന്ന ചിത്രമാണ് കര്‍ണ്ണന്‍. ദൈവം സഹായിച്ച് എന്നു നിന്റെ മൊയ്തീന്‍ ഹിറ്റുമായി. അതില്‍ നിന്നാണ് ഇത്ര വലിയ ബജറ്റില്‍ കര്‍ണ്ണന്‍ ചെയ്യാനുള്ള ആവേശം ലഭിച്ചത്.


അന്താരാഷ്ട്ര ചിത്രം

ഇതൊരു മലയാള ചിത്രമല്ല. ലോകം മുഴുവന്‍ അറിയുന്നതാണ് മഹാഭാരത കഥ. ഒപ്പം കര്‍ണ്ണനെന്ന ഇതിഹാസത്തെയും. സാര്‍വ്വദേശീയമായ ആ കഥ പറയുമ്പോള്‍ അന്താരാഷ്ട്ര നിലാവാരം പുലര്‍ത്തുന്ന ചിത്രം തന്നെയായിരിക്കും. മലയാളത്തിന് പുറമെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യും


മാര്‍ച്ചില്‍ തുടങ്ങും

മാര്‍ച്ചില്‍ കര്‍ണ്ണന്റെ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ആദ്യം 25-30 കോടിയായിരുന്നു ബജറ്റ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് തന്നെ എന്നു നിന്റെ മൊയ്തീനു ചിലവിട്ടതിലും കൂടുതല്‍ ചിലവാകും.
English summary
RS Vimal talking about Karnan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam