പൃഥ്വിയില്ലാത്ത ബ്രഹ്മാണ്ഡ ചിത്രം! മഹാവീർ കർണയിലെ ഹൈലൈറ്റ് കുരുക്ഷേത്ര യുദ്ധമാണെന്ന് ആർഎസ് വിമൽ!!

Recommended Video

മഹാവീര്‍ കര്‍ണയിലെ ഹൈലൈറ്റ് കുരുക്ഷേത്ര യുദ്ധം | filmibeat Malayalam

പൃഥ്വിരാജിന്റെ സിനിമയായി കര്‍ണന്‍ വരുമെന്ന് പറഞ്ഞതോടെ മലയാളികളും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് പൃഥ്വി അല്ല നായകനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരും നിരാശയിലാവുകയായിരുന്നു. പൃഥ്വിയ്ക്ക് പകരം തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം ആണ് കര്‍ണനായി അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു.

ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നുമായിരുന്നു ആരംഭിച്ചത്. ഇപ്പോള്‍ ചിത്രീകരിക്കുന്ന രംഗങ്ങളെ കുറിച്ച് സംവിധായകന്‍ ആര്‍എസ് വിമല്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഹാവീര്‍ കര്‍ണയെ കുറിച്ച് സംവിധായകന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

 മഹാവീര്‍ കര്‍ണ

മഹാവീര്‍ കര്‍ണ

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മഹാവീര്‍ കര്‍ണ. ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ പീരിഡ് ഡ്രാമയായി ഒരുക്കുന്ന സിനിമയില്‍ ചിയാന്‍ വിക്രം ആണ് കര്‍ണനായി അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും നടന്‍ സുരേഷ് ഗോപി ദുര്യോധനനായി അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന ചിത്രം 300 കോടി ബജറ്റില്‍ യൂണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ആരംഭിച്ചതോടെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

 ഷൂട്ടിംഗ് ആരംഭിച്ചു

ഷൂട്ടിംഗ് ആരംഭിച്ചു

ഹൈദരബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നും ഫെബ്രുവരിയോടെയായിരുന്നു മഹാവീര്‍ കര്‍ണയുടെ ചിത്രീകരണം ആരംഭിച്ചത്. കൂറ്റന്‍ സെറ്റാണ് സിനിമയുടെ ആദ്യ ഷെഡ്യൂളിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ആര്‍എസ് വിമല്‍ പറയുന്നത്. മാത്രമല്ല സിനിമയിലെ ഏറ്റവും നിര്‍ണായകമായ രംഗം ഇതായിരിക്കുമെന്നാണ് സൂചന.

 ബിഗ് ബജറ്റിലെത്തുന്ന ചിത്രം

ബിഗ് ബജറ്റിലെത്തുന്ന ചിത്രം

മഹാവീര്‍ കര്‍ണയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്ത് വരും. മറ്റ് അഭിനേതാക്കളെ ആ സമയത്ത് പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് മൂന്നുറ് കോടിയോളം രൂപയാണ് മുതല്‍ മുടക്ക് വരുന്നത്. ഇന്ത്യന്‍ സിനിമാലോകത്ത് വിസ്മയമായി മാറിയ ബാഹുബലി ദ കണ്‍ക്ലുഷന്‍ ഒരുക്കിയതിനെക്കാളും ചെലവിലാണ് കര്‍ണന്‍ വരുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടിയായിരുന്നു മുടക്ക് മുതല്‍ വന്നത്. അതിനിടെ കടത്തിവെട്ടുന്നൊരു പ്രകടനമായിരിക്കും കര്‍ണനില്‍ കാണാന്‍ കഴിയുകയെന്നാണ് സൂചന.

അണിയറയിലെ വമ്പന്മാര്‍

ഹോളിവുഡിലെയും അല്ലാതെയുമായി പ്രശസ്ത സാങ്കേതിക വിദഗ്ധരാണ് മഹാവീര്‍ കര്‍ണയുടെ അണിയറയിലുള്ളത്. ഗെയിം ഓഫ് ത്രോണ്‍സിന് പിന്നണിയിലുണ്ടായിരുന്ന ടെക്‌നീഷന്മാരും ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതുവരെ ഇന്ത്യയില്‍ കാണാത്ത അത്രയും മികച്ച ദൃശ്യ വിരുന്നുമായിട്ടായിരിക്കും കര്‍ണന്റെ വരവെന്നാണ് സൂചന. അതിന് വേണ്ടി ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായിട്ടാണ് സിനിമ ചിത്രീകരിക്കുന്നത്.

 കേരളത്തിലെ പൂജ

കേരളത്തിലെ പൂജ

നേരത്തെ മഹാവീര്‍ കര്‍ണയ്ക്ക് വേണ്ടി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജ നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കാന്‍ കൂറ്റന്‍ മണി ഉണ്ടാക്കിയിരുന്നു. ഇതാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരബാദിലേക്ക് കൊണ്ട് പോയത്. കര്‍ണനിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് നാല് നില പൊക്കമുള്ള ഈ കൂറ്റന്‍ രഥത്തിലാണ്. ഇതിലെ പ്രധാന മണിയായിരുന്നു പൂജിച്ചത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട് അതിന്. ഇതിന്റെ ഫൈബര്‍ പതിപ്പുകളാണ് ബാക്കിയുള്ളത്.

 താരങ്ങളും പങ്കെടുത്തു

താരങ്ങളും പങ്കെടുത്തു

നൂറ് കണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പ്പന. വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. തിരുവനന്തപുരത്ത് നടന്ന പൂജയില്‍ മലയാള നടന്മാരായ സുരേഷ് ഗോപി, ഇന്ദ്രന്‍സ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, തിരക്കഥാകൃത്ത് ബി ജയമോഹന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X