twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാവീര്‍ കര്‍ണയ്ക്കിടയിലെ ഇടവേള! നിര്‍മ്മാണത്തിലേക്ക് തിരിയുന്നുവെന്ന് ആര്‍എസ് വിമല്‍!

    |

    എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ സംവിധായകരിലൊരാളാണ് ആര്‍എസ് വിമല്‍. കാഞ്ചനമാല-മൊയ്തീന്‍ പ്രണയത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൃഥ്വിരാജും പാര്‍വതിയുമായിരുന്നു ചിത്രത്തില്‍ നായികനായികന്‍മാരായെത്തിയത്. ഈ സിനിമയ്ക്ക് പിന്നാലെയായാണ് അദ്ദേഹം മഹാവീര്‍ കര്‍ണ്ണയെക്കുറിച്ച് പ്രഖ്യാപിച്ചത്. വിക്രം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് താനെന്നും അതിനിടയിലെ പുതിയ വിശേഷത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്‍ പുതിയ വിശേഷം പങ്കുവെച്ചത്.

    ഇപ്പോഴത്തെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിക്രം ഇനി ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്യുക. ഈ ഇടവേളയില്‍ ഞാന്‍ ഒരു മലയാള ചിത്രം നിര്‍മ്മിക്കുകയാണ്. എന്നോടൊപ്പം അജി തോമസ്, ഡോക്ടര്‍ സുരേഷ് കുമാര്‍ എന്നിവരുമുണ്ട്. എന്നോടൊപ്പം സംവിധാന സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരാണ് ഇതിന്റെ ഡയറക്ഷന്‍ ടീമിലുള്ളതെന്നും ആര്‍എസ് വിമല്‍ കുറിച്ചിട്ടുണ്ട്. സിനിമയെ ആത്മാര്‍ത്ഥമായി കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഭാവിയില്‍ ഈ സംരംഭം ഒരു തണലാവട്ടെ എന്ന് പ്രത്യാശിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറയുന്നു.

    RS Vimal

    ജനുവരി 2ന് സിനിമയുടെ ടൈറ്റില്‍, ഫസ്റ്റ് ലുക്ക് ലോഞ്ച് നടക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജു വാര്യര്‍, സണ്ണ വെയ്ന്‍, റിദ്ദി കുമാര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ മുഥ്യാതിഥികളായി പങ്കെടുക്കുന്നത്. സണ്ണി വെയ്‌നാണ് നായകനായെത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ജനുവരി 2 ലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    English summary
    Rs Vimal turning as s producer, see the latest updation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X