ദേശവിരുദ്ധതയും ഭീകരരോട് ദയാനുകമ്പയും! നീരജ് മാധവിന്റെ ഫാമിലി മാനെതിരെ ആര്‍എസ് എസ്‌

By Midhun Raj

Recommended Video

RSS Calls For Restrictions On Series Like The Family Man | FilmiBeat Malayalam

നീരജ് മാധവും ബോളിവുഡ് താരം മനോജ് വാജ്‌പേയിയും മുഖ്യ വേഷത്തിലെത്തുന്ന ദ ഫാമിലി മാന്‍ അടുത്തിടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പ്രതികരണം നേടിക്കൊണ്ടാണ് വെബ് സീരിസ് മുന്നേറുന്നത്. ആമസോണ്‍ പ്രൈമില്‍ തുടങ്ങിയ വെബ് സീരിസില്‍ മലയാളത്തില്‍ നിന്നും പ്രിയാമണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വെബ് സീരിസില്‍ തീവ്രവാദിയായിട്ടാണ് നീരജ് മാധവ് എത്തിയിരുന്നത്.

ഫാമിലി മാനെക്കുറിച്ച്

ഫാമിലി മാനെക്കുറിച്ച് ആര്‍ എസ് എസ് മാസികയായ പാഞ്ചജന്യ രംഗത്തുവന്നിരുന്നു. സീരീസിന്റെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയില്‍ പ്രസീദ്ധികരിച്ചിരിക്കുന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. അഫ്‌സ്പ പോലുളള നിയമങ്ങള്‍ ഉപയോഗിച്ച് കശ്മീര്‍ ജനതയെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് സീരീസിലെ എന്‍ ഐഎ ഉദ്യോഗസ്ഥയായ യുവതി പറയുന്നുണ്ടെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

കൂടാതെ തീവ്രവാദികളും

കൂടാതെ തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുളളത് എന്ന് ചോദിക്കുന്നതായും ലേഖനത്തില്‍ പറയുന്നു. 2002ല്‍ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് വെബ് സീരിസ് പറഞ്ഞു വെക്കുന്നു. കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാവുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ 300ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുക്കൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

രാജ്,ഡികെ തുടങ്ങിയവര്‍

രാജ്,ഡികെ തുടങ്ങിയവര്‍ സംവിധാനം ചെയ്തിരിക്കുന്ന ഫാമിലി മാന്‍ തീവ്രവാദം തെറ്റല്ലെന്നും തീവ്രവാദികളാക്കുന്നവരെ ന്യായീകരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. കുറച്ചു വര്‍ഷമായി രാജ്യ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ഉളളടക്കം പ്രചരിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഹിന്ദുത്വത്തിനെതിരായുളളതാണ് സേക്രഡ് ഗെയിംസ്, ഘോള്‍ എന്നീ വെബ്‌സീരിസുകളെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ലേഖനത്തില്‍

കൂടാതെ തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ് സീരിസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ഫാമിലി മാനില്‍ മൂസ എന്ന മലയാളി തീവ്രവാദിയുടെ വേഷത്തിലാണ് നീരജ് മാധവ് എത്തുന്നത്. നീരജ് മാധവിന് പുറമെ വേദാന്ത് സിന്‍ഹ, മേഹക് താക്കൂര്‍, ഷഹബ് അലി, പവന്‍ ചോപ്ര, ശ്രേയ ധനന്ത്വരി,ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 20 മുതലാണ് ആമസോണ്‍ പ്രൈമില്‍ ദ ഫാമിലിമാന്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X