ലാൽ ജോസിന് ആർഎസ്എസ് ശാഖയുമായി ഒരു ബന്ധമുണ്ട്!! സംവിധായകൻ തന്നെ അത് വെളിപ്പെടുത്തുന്നു

എൻഎസ്എസ് സ്കൂളിൽ ഹൗസ്കൂളിൽ പഠിക്കുന്ന സമയം വെള്ളിയാഴ്ചകളിൽ സുഹൃത്തുക്കൾ ശാഖയിൽ പോകുമായിരുന്നു

ഒരു സിനിമ ഹിറ്റായാൽ അതിന്റെ ഭൂരിഭാഗം ക്രെഡിറ്റും ചിത്രത്തിലെ അഭിനേതാക്കൾക്കായിരിക്കും പിന്നീട് ആ ചിത്രം അറിയപ്പെടുക അതിലെ നടന്റേയും നടിയുടേയും പേരിലൂടെയായിരിക്കും. എന്നാൽ ചില ചിത്രങ്ങൾ അറിയപ്പെടുക സംവിധായകന്റെ പേരിൽ കൂടെയായിരിക്കും. അങ്ങനെ വിരലിൽ എണ്ണാവുന്ന സംവിധായകന്മാർ മാത്രമേ മലയാള സിനിമയിൽ ഉള്ളൂ. അത്തരത്തിലുളള ഒരു സംവിധായകനാണ് ലാൽ ജോസ്. താൻ ഒരുക്കിയ എല്ലാ ചിത്രങ്ങളിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

rss

ലാൽ ജോസ് എന്ന സംവിധായകനെ കുറിച്ച് പറയാൻ നല്ല അഭിപ്രായം മാത്രമാണ് താരങ്ങൾക്ക്. ഇപ്പോഴിത തന്റെ ഉള്ളിലെ കലാകാരൻ വളർന്ന് വന്നതിനെ കുറിച്ച് ലാൽ ജോസ് തന്നെ വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽ ജോസിന്റെ വെളിപ്പെടുത്തൽ. തന്റെ ഉള്ളിലെ കലാകരനെ വളർത്തിയെടുത്തതിൽ ആർഎസ്എസിനു വലിയ പങ്കുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

എൻഎസ്എസ് സ്കൂളിൽ ഹൗസ്കൂളിൽ പഠിക്കുന്ന സമയം വെള്ളിയാഴ്ചകളിൽ സുഹൃത്തുക്കൾ ശാഖയിൽ പോകുമായിരുന്നു. അവിടെ രാമണയത്തിന്റേയും മഹാഭാരത്തിന്റേയും കഥകൾ പറഞ്ഞു തരാറുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കഥകൾ കേൾക്കാൻ വലിയ ആഗ്രഹം ഉള്ള ആളായിരുന്നത് കൊണ്ട് താനും ശാഖയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒന്ന് രണ്ട് കൊല്ലം താനും ശാഖയിൽ പോയിട്ടുണ്ടെന്ന് ലാൽ ജോസ് വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X