രുദ്രസിംഹന്‍ തനിക്ക് വെല്ലുവിളിയാണെന്ന് സുരേഷ് ഗോപി
ശങ്കര്‍ - വിക്രം കൂട്ടുകെട്ടില്‍ തമിഴകത്ത് പിറന്ന ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി മലയാളത്തില്‍ തിരിച്ചുവന്ന് ചെയ്യുന്ന ചിത്രമാണ് രുദ്ര സിംഹാസനം. തമിഴകത്ത് സയലന്റ് വില്ലനായ സുരേഷ് ഗോപി മലയളത്തില്‍ തിരിച്ചെത്തുമ്പോള്‍ വീണ്ടും നായരന്റെ വേഷം തന്നെ അണിയുകയാണ്.
ഏറെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപി രുദ്ര സിംഹാസനം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സുനില്‍ പരമേശ്വരന്‍ രചന നിര്‍വ്വഹിച്ച് ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രുദ്ര സിംഹന്‍ എന്ന അവദൂതന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.

ലൗകികമായ ആഗ്രഹങ്ങളും ആശകളും ഉപേക്ഷിച്ച്, മനസ്സ് പറയുന്ന വഴിയേ സഞ്ചരിയ്ക്കുന്ന രുദ്രസിംഹന്‍ എന്ന യോഗിവീരന്‍ തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.
നിക്കി ഗല്‍റാനിയും കനിഹയും നായികമാരായെത്തുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദേവന്‍, നിഷാന്ത് സാഗര്‍, കരമന സുധീര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ഹരി കിഷോര്‍, ശ്വേത മേനോന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഏപ്രില്‍ രണ്ടാം വാരം ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











