അനുഷ്‌കയുടെ രുദ്രമദേവി ഏപ്രില്‍ 4ന് എത്തും
70 കോടിയുടെ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കിയ രുദ്രമദേവി ഏപ്രില്‍ 4 ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ ചിത്രികരിച്ചിരിക്കുന്നത്.
അരുന്ധതി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അനുഷ്‌കയെ തേടിയെത്തിയ നായികാ പ്രധാന്യം ഉള്ള ചിത്രമാണ് രുദ്രമദേവി. ചരിത്ര വനിതയുടെ കഥാപത്രത്തെയാണ് അനുഷ്‌ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഗുണശേഖര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇളയരാജയാണ് ചിട്ടപ്പെടുത്തിയത്. ഗുണശേഖര്‍,ഡോ.മുടിഗോട ശിവപ്രസാദ്, മധു ബാബു എന്നിവരുടേതാണ് കഥ.
റാണാ ദഗ്ഗുബട്ടി, അല്ലു അര്‍ജുന്‍, പ്രകാശ് രാജ്, സുമന്‍, നിത്യാമേനോന്‍, കാതറിന്‍ തെരേസ എന്നി പ്രമുഖ താരങ്ങളുടെ നീണ്ട നിര ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിനിമയിലെ പാട്ടുകള്‍ ഇതിനൊടകം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.ഗുണ ടീം വര്‍ക്ക് പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.


Click it and Unblock the Notifications