തന്നെ അത്ഭുതപ്പെടുത്തിയ നടിയുടെ മുഖം വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കര്‍!!
ആ സസ്പന്‍െസ് സംവിധായകന്‍ പൊളിച്ചു. കമല എന്ന പുതിയ ചിത്രത്തിലെ നായികയുടെ മുഖം രഞ്ജിത്ത് ശങ്കര്‍ പുറത്തുവിട്ടു. റുഹാനി ശര്‍മ എന്ന നടിയാണ് അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തുന്നത്. കമല മാത്രമല്ല, ചിത്രത്തില്‍ ഫിസ, ശാന്തി, ബിമല കുമാരി തുടങ്ങിയ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നത് റുഹാനിയെന്ന നടിയാണ്. തന്നെ അത്ഭുതപ്പെടുത്തിയ നടിയാണെന്നാണ് റുഹാനി ശര്‍മയെ കുറിച്ച് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.
എന്റ ഇതുവരെയുള്ള തിരക്കഥയിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം, എന്നെ അത്ഭുതപ്പെടുത്തിയ നടി.. അഭിമാനത്തോടെ അവതരിപ്പിയ്ക്കുന്നു റുഹാനി ശര്‍മ എന്ന് പറഞ്ഞുകൊണ്ടാണ് കമലയെ രഞ്ജിത്ത് പരിചയപ്പെടുത്തിയത്.

ഹിമാചല്‍ പ്രദേശിലെ സോലനില്‍ ജനിച്ചുവളര്‍ന്ന റുഹാനി മോഡലിങ് രംഗത്ത് കൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. കര്‍വ ചൗത്ത് എന്ന പഞ്ചാബി ചിത്രത്തിലൂടെ അഭിമുഖമായി. പിന്നീട് കടൈസി ബെഞ്ച് എന്ന തമിഴ് ചിത്രവും ചി ല സോ എന്ന തെലുങ്ക് ചിത്രവും ചെയ്തു. പോയിസണ്‍, ആഗ്ര എന്നീ ഹിന്ദി സിനിമകളും പൂര്‍ത്തിയാക്കിയാണ് റുഹാനി ശര്‍മ കമല എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications











