'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തനിയ്ക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ള താരമാണ് നിവിന്‍ പോളി. ഒരു പക്ഷേ മലയാള സിനിമയില്‍ നായക നിരയിലേയ്ക്ക് കത്തികയറുമ്പോഴും വില്ലന്‍ വേഷം ചെയ്യാന്‍ അസാധ്യ ധൈര്യം കാട്ടിയ താരവും നിവിന്‍ പോളി ആയിരുന്നു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വൈവിധ്യം തന്നെയാണ് നിവിനെ മലയാള സിനിമയിലെ വേറിട്ട സാന്നിധ്യമായി മാറ്റുന്നതും.
പ്രേമം, ഇവിടെ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാവുകയാണ് ഈ യുവ താരം. ഇവിടെയുടെ ചിത്രീകരണത്തിലേറെയും നടക്കുന്നത് അമേരിയ്ക്കയിലാണ്. നിവിന്‍, പൃഥ്വിരാജ്, ഭാവന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ശ്യാമ പ്രസാദ് ഒരുക്കുന്ന ക്രൈം ഡ്രാമയായ ഇവിടെയില്‍ ഐടി ടെക്‌നീഷ്യന്‍സിന്റെ ജീവിതമാണ് പ്രമേയമാകുന്നത്.ചിത്രത്തില്‍ പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. പിന്നെ മറ്റൊരു ഗോസിപ്പ് കൂടി കേള്‍ക്കുന്നുണ്ട് ഇവിടെയിലെ വില്ലന്‍ നിവിനാണത്രേ.

'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
പൂജ മുതല്‍ തന്നെ വേറിട്ട വഴിയിലൂടെ സഞ്ചരിയ്ക്കുന്ന ചിത്രമാണ് ഇവിടെ

'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
അമേരിയ്ക്കയില്‍ വച്ചാണ് ചിത്രത്തിന്റെ ഏറിയ പങ്കും ഷൂട്ട് ചെയ്യുന്നത്

'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
കൊലപാതക പരമ്പരയുടെ കെട്ടഴിയ്ക്കാനെത്തുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് പൃഥ്വിയുടേത് എന്നാണ് അറിയുന്നത്

'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
ചിത്രത്തിലെ വില്ലന്‍ നിവിനാണെന്ന് ചില ഗോസിപ്പുകളുണ്ട്

'ഇവിടെ' യില്‍ പൃഥ്വിരാജിന്‍റെ വില്ലനാകുന്നത് നിവിന്‍ പോളി?
പ്രേമം., ഇവിടെ...ഇക്കൊല്ലവും നിവിന് കൈ നിറയെ ചിത്രങ്ങളാണ്.

Click it and Unblock the Notifications