»   » ഓണത്തിന് ഒന്നാമനാവാന്‍ റണ്‍ ബേബി റണ്‍

ഓണത്തിന് ഒന്നാമനാവാന്‍ റണ്‍ ബേബി റണ്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-ജോഷി ടീമിന്റെ റണ്‍ ബേബി റണ്ണിന് മികച്ച തുടക്കം. തിരുവോണ നാളില്‍ റിലീസായ ചിത്രം കാണാനെത്തിയ ലാല്‍ ആരാധകരെല്ലാം ഹാപ്പിയായെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകള്‍. പല പ്രമുഖ കേന്ദ്രങ്ങളിലുംരാവിലെ ഏഴ് മണിയ്ക്ക് തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് എണ്‍പതോളം തിയറ്ററുകളിലാണ് ലാല്‍ ചിത്രം റിലീസ് ചെയ്തിരിയ്ക്കുന്നത്.

എല്ലാം തികഞ്ഞൊരു സിനിമയായി വിശേഷിപ്പിയ്ക്കാനാവില്ലെങ്കിലും പ്രേക്ഷകനെ രസിപ്പിയ്ക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ടെന്നാണ് ആദ്യദിനം ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സച്ചിയുടെ തിരക്കഥയില്‍ വന്ന ചെറിയ പാളിച്ചകള്‍ തന്റെ സംവിധാനമികവിലൂടെ മറികടക്കാന്‍ ജോഷിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ്മറ്റൊരു വിലയിരുത്തല്‍. ന്യൂസ് മീഡിയയുടെ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ ചിത്രത്തിലെട്വിസ്റ്റുകളും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

ഹൈപ്രൊഫൈല്‍ ക്യാമറമാന്‍ വേണുവെന്ന കഥാപാത്രത്തെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ പെര്‍ഫോമന്‍സിന് ഉഗ്രനെന്ന വിശേഷമാണ് ആരാധകര്‍ നല്‍കുന്നത്. ലാല്‍ തന്നെ ആലപിച്ച ആറ്റുമണല്‍ എന്ന ഗാനവും ആരാധകരുടെ കയ്യടി നേടുന്നുണ്ട്. അനായേസേനയുള്ള ലാലിന്റെ അഭിനയശൈലിയാണ് റണ്‍ ബേബി റണ്ണിന്റെ ഹൈലൈറ്റായി വിശേഷിപ്പിയ്ക്കുന്നത്. ഭാരതി വിഷന്‍ ചാനലിലെരേണുകയെന്ന എക്‌സിക്യൂട്ടീവ് എഡിറ്ററായി അമല പോളും തിളങ്ങുന്നുണ്ട്.

കുറവുകള്‍ ഏറെയുണ്ടെങ്കിലും ഓണത്തിന് ഒന്നാമതായി ഓടിയെത്താന്‍ റണ്‍ ബേബി റണ്ണിന് കഴിയുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

English summary
After the First Day First Show of 'Run Baby Run', which started as early as 7 am in many theatres across the state on the ThiruOnam day, the fans of the star are indeed happy to find their Onam offering 
 the best so far from Lal this year

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam