ഷീ ടാക്‌സിയിലെ മൂന്നാം ഗാനവുമെത്തി
ഷീ ടാക്‌സിയിലെ മൂന്നാമത്തെ ഗാനവുമെത്തി. ജാസി ഗിഫ്റ്റിന്റെ ആലാപനത്തിലാണ് ഷീ ടാക്‌സിയിലെ മൂന്നാമത്തെ ഗാനമെത്തിയിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ബിജിപാലാണ് ഈണം നല്‍കിയിരിക്കുന്നത്
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യ മാധവനും അനൂപ് മേനോനുമാണ് പ്രധാന വേഷത്തില്‍. കോമഡി ട്രാക്കിലാണ് ഷീ ടാക്‌സി ഒരുക്കിയിരിക്കുന്നത്. നായകനായ അനൂപ് മേനോനേക്കാള്‍ പ്രാധാന്യമുള്ള വേഷമാണ് കാവ്യയ്ക്ക്.

ദേവയാനിയെന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് കാവ്യ. സുരാജ് വെഞ്ഞാറമ്മൂട്, നോബി, ഗണേഷ് കുമാര്‍, അന്‍സിബ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രം സെവന്‍ ആര്‍ട്‌സ് ആണ് തിയേറ്ററുകളിലെത്തിയ്ക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചെത്തുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
kavya madhavan malayalam film actress she taxi song anoop menon saji surendran അനൂപ് മേനോന് മലയാളം സിനിമ നടി ഷി ടാക്‌സി


Click it and Unblock the Notifications