രൂപേഷ്-ഷെര്‍ലിന്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി
കാമസൂത്ര ത്രിഡി സിനിമയുമായി ബന്ധപ്പെട്ട് മലയാളി സംവിധായകന്‍ രൂപേഷ് പോളും ചിത്രത്തില്‍ നായികയായ ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായി. ഇപ്പോള്‍ രണ്ടുപേരും രണ്ടുപേരുടെയും ഭാഗത്തുള്ള തെറ്റുകള്‍ മനസിലാക്കിയെന്നും അതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും രൂപേഷ് പറയുന്നു.
ഷെര്‍ലിന്‍ ചോപ്രയും താനും തമ്മില്‍ അപ്രതീക്ഷിതമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള കാരണം മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലാണെന്ന് അടുത്തിടെ ഷെര്‍ലിന്റെ പരാതിയ്‌ക്കെതിരെ മുന്‍കൂര്‍ ജാമ്യമെടുത്ത രൂപേഷ് പറഞ്ഞിരുന്നു.

കാമസൂത്രയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെയാണ് തുടങ്ങിയിരുന്നത്. ഷെര്‍ലിന്‍ ചോപ്രയാണ് രൂപേഷ് പണം മുഴുവന്‍ തന്നില്ലെന്നും തന്നെലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ചത്. പിന്നീട് ഇതിന് രൂക്ഷമായ മറുപടി നല്‍കിക്കൊണ്ടാണ് രൂപേഷ് പ്രതികരിച്ചത്.
ഒടുവില്‍ ഷെര്‍ലിന്‍ ചോപ്ര രൂപേഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും രൂപേഷ് താരത്തിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് മുന്‍കൂര്‍ ജാമ്യം സ്വന്തമാക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











