ജെഫ്രി റഷ്
ജെഫ്രി റഷ്
ജെഫ്രി റഷ് ക്വില്‍സില്‍ അവതരിപ്പിച്ച കുപ്രസിദ്ധനായ ലൈംഗികരചയിതാവാണ് മികച്ച നടനുള്ള അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒട്ടേറെ ലൈംഗിക പുസ്തകങ്ങള്‍ എഴുതി മനോനില തെറ്റി അഗതി മന്ദിരത്തില്‍ അഭയം തേടുന്ന മാര്‍ക്വിസ് ദെ സദെ എന്ന ഫ്രഞ്ച് എഴുത്തുകാരനായാണ് ഈ ചിത്രത്തില്‍ ജെഫ്രി റഷ് പ്രത്യക്ഷപ്പെടുന്നത്.
മൂന്നാം തവണയാണ് ജെഫ്രി ഓസ്കാര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. 96ല്‍ മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ഇദ്ദേഹം 98ല്‍ രണ്ടാമത്തെ നടനുള്ള അവാര്‍ഡിനും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
നാടകത്തിലൂടെയാണ് ജെഫ്രി കലാരംഗത്തെത്തുന്നത്. 70കളില്‍ ലണ്ടനിലും പാരീസിലുമായി നാടകപഠനം പൂര്‍ത്തിയാക്കി. ഭാര്യ ജെയ്ന്‍ മെനിലോസ് തന്നെയാണ് ക്വില്‍സില്‍ ജെഫ്രിയുടെ ഭാര്യയായി അഭിനയിക്കുന്നത്.


Click it and Unblock the Notifications