»   » റസ്സല്‍ ക്രോ

റസ്സല്‍ ക്രോ

Posted By:
Subscribe to Filmibeat Malayalam

റസ്സല്‍ ക്രോ

ഗ്ലാഡിയേറ്ററില്‍ മാക്സിമസ് എന്ന റോമന്‍ ജനറലിനെ അവതരിപ്പിച്ചതിനാണ് റസ്സല്‍ ക്രോയെ ഓസ്കാര്‍ അവാര്‍ഡിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തന്റെ കുടുംബത്തെ മഹാരാജാവ് കൊല ചെയ്ത ശേഷം ഒരു റോമന്‍ മല്ലനായിത്തീരുന്ന കഥാപാത്രമാണ് മാക്സിമസ്.

രണ്ടാമതു തവണയാണ് റസ്സല്‍ ക്രോ ഓസ്കാറിന് നിര്‍ദ്ദേശിക്കപ്പെടുന്നത്. 1999ല്‍ ദി ഇന്‍സൈഡറിലെ അഭിനയത്തിന് മികച്ച നടനായി ഇദ്ദേഹത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ന്യൂസിലാണ്ടില്‍ ജനിച്ച റസ്സല്‍ പക്ഷെ വളര്‍ന്നത് ആസ്ത്രേലിയയിലാണ്. 1990, 91, 92 വര്‍ഷങ്ങളില്‍ ആസ്ത്രേലിയന്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങള്‍ ലഭിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X