അനൂപ് മേനോന്‍ ചിത്രത്തിലേത് അവസാന ഗാനം.. സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് എസ് ജാനകി!

By Nimisha

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് എസ് ജാനകി. എല്ലാ ഭാഷകളിലും മികവ് തെളിയിച്ച ഗായികയുടെ ഗാനങ്ങള്‍ ഇന്നും ആസ്വാദക മനസ്സിലുണ്ട്. അനൂപ് മേനോന്‍ ചിത്രമായ പത്ത് കല്‍പ്പനകളിലെ ഗാനത്തിന് ശേഷം സംഗീത ജീവിതം അവസാനിപ്പിക്കാനായിരുന്നു അവര്‍ തീരുമാനിച്ചത്. എന്നാല്‍ മൈസൂരിലെ സ്വയംരക്ഷണ ഗുരുകുലം, എസ് ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവയുടെ നിരന്തര ആവശ്യം പരിഗണിച്ച് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗായിക തീരുമാനിച്ചിട്ടുണ്ട്.

മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം പൊതുചടങ്ങുകളിലോ സംഗീതപരിപാടികളിലോ പാടാന്‍ താനുണ്ടാവില്ലെന്ന് ജനകിയമ്മ അറിയിച്ചിട്ടുണ്ട്. സാധാരണ ജീവിതം നയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഗീത ജീവിതം അവസാനിപ്പിക്കുന്നു

സംഗീത ജീവിതം അവസാനിപ്പിക്കുന്നു

വ്യത്യസ്ത ഭാഷകളിലായി നിരവധി ഗാനം ആലപിച്ചിട്ടുണ്ട്. ഇനി സാധാരണ ജീവിതം നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജാനകിയമ്മ വ്യക്തമാക്കിയിട്ടുണ്ട്.

അവസാന പരിപാടി മൈസൂരില്‍

അവസാന പരിപാടി മൈസൂരില്‍

ഒക്ടോബര്‍ 28 ന് മൈസൂരില്‍ നടക്കുന്ന പരിപാടിക്ക് ശേഷം പിന്നീട് ഒരു സംഗീത പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്ന് അവര്‍ പറയുന്നു. തിരക്കുകളില്‍ നിന്നും അകന്ന് സാധാരണ ജീവിതം നയിക്കാനാണ് ഉദ്ദേശിക്കുന്നത്.

മലയാളത്തില്‍ അവസാനമായി പാടിയത്

മലയാളത്തില്‍ അവസാനമായി പാടിയത്

അനൂപ് മേനോന്‍ ചിത്രമായ പത്ത് കല്‍പ്പനകളിലെ അമ്മപ്പൂവിനും എന്ന ഗാനമാണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. ഈ ഗാനത്തിന് ശേഷം വിട വാങ്ങല്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ മൈസൂര്‍ മലയാളിയായ മനു ബി മേനോന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റുകളുടെ നിരന്തര ആവശ്യം പരിഗണിച്ച് അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മലയാള പാട്ടുകളും ആലപിക്കും

മലയാള പാട്ടുകളും ആലപിക്കും

മൈസൂര്‍ മലയാളിയായ മനു ബി മേനോന്റെ നേതൃത്വത്തിലുള്ള സ്വയം സംരക്ഷണ ഗുരുകുലം, എസ് ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്. പരിപാടിയില്‍ മലയാളം ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു

മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു

സിനിമ കാണുന്നതിനു മുന്‍പേ തന്നെ ഗാനങ്ങള്‍ ആസ്വാദക മനസ്സില്‍ ഇടം പിടിക്കാറുണ്ട്. കാലമെത്ര കഴിഞ്ഞാലും അത് മനസ്സില്‍ തന്നെ തങ്ങി നില്‍ക്കാറുണ്ട്. ഇപ്പോഴത്തെ ഗായകരും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും ഗായിക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X