കേസ് വന്നത് അറിഞ്ഞ ഉടന്‍ സ്‌നേഹ എന്നെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്! ഭാര്യയുടെ പിന്തുണയെ പറ്റി എസ്പി ശ്രീകുമാർ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ് എസ്പി ശ്രീകുമാര്‍. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ താരം നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ ജനകീയനായി. ഉപ്പും മുളകിലെയും കുട്ടുമാമന്‍, ചക്കപ്പഴത്തിലെ ഉത്തമന്‍ എന്നീ കഥാപാത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇടയ്ക്ക് ചില വിവാദങ്ങളും നടന്റെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. അതിലൊന്ന് ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ പ്രമുഖയായ ഒരു നടി കേസ് കൊടുത്തതാണ്. താരങ്ങള്‍ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഇതോടെ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമത്തിനും കേസ് എടുത്തു.

sneha-sreekumar

ശ്രീകുമാറിനെതിരെ കേസ് വന്നെന്ന് അറിഞ്ഞ ഉടന്‍ ആദ്യം പ്രതികരിച്ചത് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സ്‌നേഹ ശ്രീകുമാറായിരുന്നു. തന്റെ ഭര്‍ത്താവ് അങ്ങനെ ചെയ്യില്ലെന്നും അതില്‍ തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നുമാണ് സ്‌നേഹ അന്ന് പറഞ്ഞത്. പിന്നീട് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ നടി തന്നെ പല സാഹചര്യങ്ങളിലും നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ പറ്റി ശ്രീകുമാര്‍ പ്രതികരിച്ചത് ശ്രദ്ധേയമാവുകയാണ്.

ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആത്മ സഹോ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടന്‍. കേസിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഭാര്യയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനാണ് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തുറന്ന് പറഞ്ഞത്.

'ഒരു ഉത്സവസ്ഥലത്ത് നില്‍ക്കുമ്പോള്‍ സ്‌നേഹയുടെ ഫോണിലേക്കാണ് ആദ്യം ആ കേസിനെ കുറിച്ചുള്ള കാര്യം മെസേജായി വരുന്നത്. അതവളെനിക്ക് കാണിച്ച് തന്നു. എന്നിട്ട് ഉടനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന പരിപാടികളുടെയെല്ലാം ലൊക്കേഷനില്‍ വരാറുള്ള ആളാണ് സ്‌നേഹ. അതുകൊണ്ട് തന്നെ ആ സെറ്റില്‍ ആത്മാര്‍ഥമായി ഇടപെടാനും എന്ത് കാര്യമാണെങ്കിലും അപ്പോള്‍ തന്നെ വിളിച്ച് പറയാനുള്ള സ്‌പേസുമുണ്ട്.

sneha-sreekumar

വ്യത്യസ്തമായൊരു വഴിയിലൂടെ ഇങ്ങനൊരു കാര്യം വരികയായിരുന്നു. അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ടാവില്ലെന്ന് എന്നെ അറിയുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. ഇതില്ലാതെ പെട്ട് പോകുന്ന ഒരുപാട് പേരുണ്ട്. നിയമം ലൂപ്‌ഹോള്‍ ആണെന്ന് മനസിലാക്കി ഇതുപോലെ വ്യാജമായി മറ്റുള്ളവരെ കുടുക്കാമെന്ന് വിചാരിക്കുന്നവരുണ്ട്. ആര്‍ക്കും ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാമെന്നായി.

ഈ സമയത്ത് നമ്മളെ അറിയാത്ത ഒരു ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ തകര്‍ന്ന് പോകും. കുടുംബത്തിനെയും കൂട്ടുകാരെയുമൊക്കെ പറഞ്ഞ് മനസിലാക്കാന്‍ പറ്റാതെ വരും. പക്ഷേ ഇങ്ങനൊരു പ്രശ്‌നം വന്നാപ്പോള്‍ ഭാര്യ കൂടെ നില്‍ക്കുകയും അതിന് മോട്ടിവേഷന്‍ തന്നുവെന്ന് പറയുന്നതുമാണ് പ്രധാനമെന്ന് ശ്രീകുമാര്‍ പറയുമ്പോള്‍ ഭാര്യ കൂടെ നിന്നില്ലെങ്കില്‍ പിന്നെ ജീവിതമേ പോയെന്നാണ് നെല്‍സനും പറയുന്നത്.

എടാ ഇങ്ങനൊരു കേസിനെ കുറിച്ച് കേട്ടല്ലോ, സത്യമെന്താണെന്ന് ചോദിച്ച് സുഹൃത്തുക്കള്‍ പോലും എന്നെ വിളിച്ചില്ല. കാരണം ഞാനെന്താണ് ചെയ്യുന്നതെന്നും എവിടെയൊക്കെയാണ് പോകുന്നതെന്നും അവര്‍ക്ക് അറിയാം. ഒന്നും ഒളിപ്പിച്ച് വെക്കേണ്ട കാര്യമില്ലെന്നും' ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു..

More from Filmibeat

Read more about: sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X