»   » പല നടിമാര്‍ക്കും അവസരം കുറഞ്ഞുവെന്ന് പറയുമ്പോള്‍ സുധിയുടെ മീനു കുട്ടി ഇപ്പോഴും തിളങ്ങുന്നു

പല നടിമാര്‍ക്കും അവസരം കുറഞ്ഞുവെന്ന് പറയുമ്പോള്‍ സുധിയുടെ മീനു കുട്ടി ഇപ്പോഴും തിളങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam


പുതിയ താരങ്ങള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്ന കാലത്തും സജീവമായി നില്‍ക്കുന്ന ഒരു നടിയാണ് രേഖ. പലരും അവസരങ്ങള്‍ കുറയുന്നു, നല്ല വേഷങ്ങള്‍ തേടിയെത്തുന്നില്ലന്ന് പറയുമ്പോഴും രേഖയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തുന്നുണ്ട്.

2014ല്‍ അജ്ഞലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിലാണ് മലയാള സിനിയില്‍ അവസാനമായി രേഖ അഭിനയിച്ചത്. എന്നാല്‍ അതിന് ശേഷവും രേഖയെ തേടി തമിഴില്‍ നിന്നും നിരവധി അവസരങ്ങളാണ് എത്തുന്നത്. അതിനെല്ലാം കാരണം രേഖയുടെ മികവുറ്റ അഭിനയം തന്നെ.

rekha

സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് രേഖ മലയാള സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ രേഖ അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

പിന്നീട് 1990ല്‍ പുറത്തിറങ്ങിയ ഏയ് ഓട്ടോ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്നും മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാണ് ഏയ് ഓട്ടോയിലെ സുധിയുടെ മീനുക്കുട്ടിയെ. ഇപ്പോഴിതാ പുതിയ തമിഴ് ചിത്രമായ സര്‍ക്കാര്‍ പട്ടൈ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ രേഖയെ കണ്ടപ്പോള്‍.

English summary
actress rekha in sarkkar pettai audio releasing.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam