twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാഭാരതം സിനിമയാക്കാന്‍ ഒരുങ്ങി രാജമൗലി!!

    By Akhila
    |

    ഇന്ത്യന്‍ സിനിമയുടെ ചരിത്രമായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി 1000 കോടിയുടെ ചിത്രം ചെയ്യുന്നത് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയ്ക്ക് മറ്റൊരു ആഗ്രഹം കൂടി.

    അത് മറ്റൊന്നുമല്ല. മഹാഭാരതം സിനിമയാക്കുക എന്നതാണ്. മദ്രാസിലെ ഐഐടി വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് രാജമൗലി ഇക്കാര്യം പറയുന്നത്. മുമ്പും രാജമൗലി മഹാഭാരതം സിനിമായാക്കുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഒരു ആഗ്രഹം മാത്രമാക്കി ഒതുക്കി വയ്ക്കാനല്ല. ചിത്രത്തിന്റെ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നും രാജമൗലി പറഞ്ഞു.

    rajamouli01

    നാല് ഭാഗങ്ങളിലായാണ് ചിത്രം നിര്‍മ്മിക്കുക. അതുക്കൊണ്ട് ആറു വര്‍ഷമെങ്കിലും ചിത്രം പൂര്‍ത്തിയാക്കാന്‍ വേണമെന്നും രാജമൗലി പറയുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലേക്ക് പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നതെന്നും രാജമൗലി പറഞ്ഞു.

    ഇപ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തിരക്കിലാണ് രാജമൗലി. ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം രാജമൗലിയുടെ 1000 കോടിയുടെ ഗരുഡ എന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ തുടങ്ങനാണ് രാജമൗലിയുടെ തീരുമാനം.

    English summary
    baahubali director ss rajamouli's next film mahabharat.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X