കലിപ്പ് ലുക്കില്‍ സൂര്യയും മോഹന്‍ലാലും! കാപ്പാന്‍ തെലുങ്കിലേക്കും, ടൈറ്റില്‍ പുറത്ത് വിട്ട് രാജമൗലി
Recommended Video
തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന സിനിമ തമിഴിന് പുറേമ തെലുങ്കിലുമെത്തും. തമിഴില്‍ കാപ്പാന്‍ എന്നാണ് പേരെങ്കില്‍ തെലുങ്കില്‍ പുതിയൊരു പേരിലാണ് ചിത്രമൊരുങ്ങുന്നത്.

എസ്എസ് രാജമൗലിയാണ് കാപ്പാന്റെ തെലുങ്ക് ടൈറ്റില്‍ ഇന്ന് രാവിലെ പുറത്ത് വിട്ടിരിക്കുന്നത്. ബന്തോബാസ്റ്റ് എന്നാണ് തെലുങ്ക് വേര്‍ഷന്‍ കാപ്പാന്റെ പേര്. മോഹന്‍ലാലും സൂര്യയുമുള്ള ചിത്രമടക്കമാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും വമ്പന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായതിനാല്‍ നിമിഷ നേരം കൊണ്ടാണ് ടൈറ്റില്‍ തരംഗമായിരിക്കുന്നത്.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവുമ്പോള്‍ ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. ആര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











